Asianet News MalayalamAsianet News Malayalam

പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളേ വോഡഫോണ്‍ റെഡില്‍ സംയോജിപ്പിച്ച് വോഡഫോണ്‍ ഐഡിയ

വോഡഫോണ്‍ ഐഡിയയുടെ എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഏകീകൃത ഉപഭോക്തൃ സേവനം, മെച്ചപ്പെടുത്തിയ ഡിജിറ്റല്‍ അനുഭവം തുടങ്ങിയവയാണ് വോഡഫോണ്‍ റെഡ് വാഗ്ദാനം ചെയ്യുന്നത്.

Idea Postpaid Subscribers became under Vodafone Red Brand
Author
mumbai, First Published Jul 23, 2020, 5:44 PM IST

മുംബൈ: വോഡഫോണ്‍ ഐഡിയ തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് വരിക്കാരെ മുഴുവന്‍ വോഡഫോണ്‍ റെഡ് എന്ന സംവിധാനത്തിലേക്ക് മാറ്റി. വോഡഫോണ്‍ ഐഡിയയുടെ എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും ഏകീകൃത ഉപഭോക്തൃ സേവനം, മെച്ചപ്പെടുത്തിയ ഡിജിറ്റല്‍ അനുഭവം തുടങ്ങിയവയാണ് വോഡഫോണ്‍ റെഡ് വാഗ്ദാനം ചെയ്യുന്നത്. ചെറുകിട, സ്ഥാപന ഉപഭോക്താക്കള്‍ക്കെല്ലാം ഏകീകൃത പ്രക്രിയകള്‍ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടു വെപ്പു കൂടിയാണ് ഈ സംയോജനമെന്ന് അവര്‍ പറയുന്നു.

ഐവിആര്‍, യുഎസ്എസ്ഡി, മൈവോഡഫോണ്‍ ആപ്, വെബ്‌സൈറ്റ് തുടങ്ങിയവയിലെ മെനു ഓപ്ഷനുകളിലൂടെ സെല്‍ഫ് സര്‍വീസ് ചാനലുകള്‍ വഴി ഏകീകൃത ഉപഭോക്തൃ സേവനങ്ങളും ഇതിലൂടെ ലഭിക്കും. മുന്‍പുള്ള ഐഡിയ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക സേവന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുമില്ല. റെഡ് ഫാമിലി വരിക്കാരാകാനും മുഴുവന്‍ കുടുംബത്തിനും ഒറ്റ ബില്‍ നേടാനും വോഡഫോണ്‍ പ്ലേ പ്രയോജനപ്പെടുത്താനും പ്രീമിയം ഉള്ളടക്കം അടക്കമുള്ള നിരവധി സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും ഇതിലൂടെ സാധിക്കും.

ഒരു കമ്പനി, ഒരു നെറ്റ്‌വര്‍ക്ക് എന്ന തങ്ങളുടെ കാഴ്ചപ്പാടിലേക്കുള്ള സുപ്രധാന ചുവടു വെപ്പാണ് ഇത്. വോഡഫോണ്‍, ഐഡിയ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെ സംയോജനമെന്ന് ഇതു കൊണ്ടു ലക്ഷ്യമിടുന്നതെന്നു വോഡഫോണ്‍ ഐഡിയ ചീഫ് ടെക്‌നോളജി ഓഫീസര്‍ വിശാന്ത് വോറ ചൂണ്ടിക്കാട്ടി. ടെലികോം മേഖലയിലെ ഏറ്റവും വലുതും വേഗതയേറിയതുമായ സംയോജനങ്ങളിലൊന്നാണിത്. തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ഉപഭോക്തൃ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

92 ശതമാനം ജില്ലകളിലും വോഡഫോണ്‍ ഐഡിയ രണ്ട് ശക്തമായ നെറ്റ്‌വര്‍ക്ക് വിജയകരമായി സംയോജിപ്പിച്ചു. ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും 4ജി സേവനം വിപുലീകരിക്കുന്നതിനും പുതുയുഗ സാങ്കേതികവിദ്യകളായ എംഎംഐഎംഒ, ഡിഎസ്ആര്‍, ഹൈബ്രിഡ് ക്ലൗഡ്, ഓപ്പണ്‍റാന്‍ എന്നിവയും വിന്യസിച്ചു.

'ക്യൂ ടോക്' കേരള ടെക്കികള്‍ ഒരുക്കിയ 'ടിക് ടോക് ബദല്‍'

Follow Us:
Download App:
  • android
  • ios