ദില്ലി: ലോകത്തില്‍ കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ മൊബൈല്‍ ഡാറ്റ ഉപയോഗം നടത്തിയത് ഇന്ത്യയാണെന്ന് അവകാശവാദം. നീതി ആയോഗ് സിഇഒ അമിതാബ് കാന്ത് ആണ് ഇത്തരത്തില്‍ ഒരു അവകാശവാദവുമായി രംഗത്ത് എത്തിയത് എന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

150 കോടി ജിബി ഡാറ്റയാണ് ഇന്ത്യ കഴിഞ്ഞ മാസം ഉപയോഗിച്ചത് എന്ന് അമിതാബ് കാന്ത് ദില്ലിയിലെ ഒരു ചടങ്ങില്‍ അവകാശപ്പെട്ടു. അമേരിക്കയുടെയും, ചൈനയുടെയും മൊബൈല്‍ ഡാറ്റ ഉപയോഗം ഒന്നിച്ച് വച്ചാല്‍ പോലും ഇന്ത്യന്‍ ഉപയോഗത്തോളം എത്തില്ലെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ എവിടുന്ന് വന്ന വാര്‍ത്ത എന്നതില്‍ അമിതാബ് കാന്ത് വിശദീകരണം തരുന്നില്ല.