ആന്‍ഡമാന്‍: ഇന്ത്യയിലെ ഏക അഗ്നിപര്‍വ്വതമാണ് ബാരന്‍. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വ്വതം ഒരു നൂറ്റാണ്ട് കാത്തിരുന്ന ശേഷം പൊട്ടിത്തെറിക്കാന്‍ നീറിയും പുകഞ്ഞും തുടങ്ങിയതായി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. 1991 ല്‍ സജീവിമായതിന് പിന്നാലെ ലാവയും പുകയും പുറത്തേക്ക് വമിക്കാന്‍ തുടങ്ങിയതും ഈ വര്‍ഷം ആദ്യം പുകഞ്ഞു തുടങ്ങിയതുമാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിന് കാരണം.

 പോര്‍ട്ട് ബ്‌ളയറില്‍ നിന്നും 140 കിലോമീറ്റര്‍ വടക്ക് മാറി സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വ്വതം അടുത്തിടെ ശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയിരുന്നു. സമുദ്രഗവേഷകര്‍ പര്‍വ്വതത്തിന്റെ സമീപത്തെ കടലിന്റെ അടിത്തട്ടില്‍ നിന്നും സാമ്പിള്‍ ശേഖരിക്കുമ്പോള്‍ പുകയും ചാരവും ഉയരുന്നത് കണ്ടെത്തി. 

പിന്നീട് തൊട്ടടുത്ത് നിന്നുള്ള നിരീക്ഷണത്തില്‍ പുക ഉയരുന്നതും കണ്ടെത്തി. സൂര്യാസ്തമനത്തിന് പിന്നാലെ പ്രദേശത്തേക്ക് ലാവ ഒഴുകുന്നതും കണ്ടു. വീണ്ടും വീണ്ടുമുള്ള നിരീക്ഷണത്തില്‍ പുകയും പൊട്ടിത്തെറിയും തുടരുന്നതും കണ്ടെത്തുകയായിരുന്നു. അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ ഫലമായി തെറിച്ചുവീണ പാറ കഷണങ്ങള്‍ കൂടി സമീപത്ത് നിന്നും കണ്ടെത്തിയതോടെ ഇക്കാര്യം ശാസ്ത്രജ്ഞര്‍ ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്.