പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം തടസ്സമുന്നയിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ദില്ലി: ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. റോഡുകളുടെയും തെരുവുകളുടെയും വിശദമായ ദൃശ്യങ്ങള്‍ കൂടി ഇന്റര്‍നെറ്റ് വഴി ലഭ്യമാക്കുന്ന സേവനമാണ് സ്ട്രീറ്റ് വ്യൂ. ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ എര്‍ത്ത് എന്നിവയിലൂടെ സ്ട്രീറ്റ് വ്യൂ സേവനം കൂടി ലഭ്യമാക്കാന്‍ അനുവാദം ചോദിച്ച് 2015ലാണ് ഗൂഗ്ള്‍ ആദ്യം കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചത്.

അനുമതി നിഷേധിച്ച വിവരം കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‍രാജ് അഹിറാണ് അറിയിച്ചത്. എന്നാല്‍ തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം തടസ്സമുന്നയിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.