ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യൂബറിന്‍റെ ആപ്പിലെ ഏറ്റവും വലിയ പ്രശ്നം കണ്ടുപിടിച്ച ഹൈദരബാദ് സ്വദേശിക്ക് സമ്മാനവുമായി യൂബര്‍, ആജീവനന്തം യൂബറില്‍ പൂര്‍ണ്ണമായും സൗജന്യമായി യാത്ര ചെയ്യാം എന്നതാണ് ഹൈദരബാദ് സ്വദേശിയായ ആനന്ദ് പ്രകാശിനാണ് യൂബര്‍ നല്‍കിയ സമ്മാനം 

രാജ്യാന്തര തലത്തില്‍ ഓണ്‍ലൈന്‍ സര്‍വീസ് നടത്തുന്ന യൂബര്‍ ആപ്പില്‍ ചെറിയൊരു തെറ്റ് സംഭവിച്ചാല്‍ ഉണ്ടാകുന്ന വന്‍ നഷ്ടമാണ് ആനന്ദ് തിരുത്തിക്കൊടുത്തത്. ആപ്പിലെ ഈ തെറ്റ് യൂബര്‍ ടെക്ക് വിഭാഗത്തെ അറിയിച്ച് തിരുത്തിയ ശേഷം തന്റെ ബ്ലോഗിലും ഹാക്കിങ് വീഡിയോയും ആനന്ദ് പുറത്തുവിട്ടിരുന്നു.

യൂബറില്‍ എങ്ങനെ സൗജന്യമായി യാത്ര ചെയ്യാം എന്ന തലക്കെട്ടോടെയാണ് ആനന്ദ് ബ്ലോഗില്‍ കുറിപ്പ് ഇട്ടത്. വലിയ തെറ്റ് ചൂണ്ടിക്കാട്ടിയ ഇന്ത്യന്‍ ഹാക്കറിന് യൂബര്‍ മൂന്ന് ലക്ഷം രൂപ പാരിതോഷികവും ജീവിതകാലം മുഴുവന്‍ യൂബറില്‍ സൗജന്യ യാത്രയുമാണ് നല്‍കിയത്.