ഇ​ന്ത്യ​യി​ൽ 2018ൽ ​സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 53 കോ​ടി കടക്കും. ചൈനയായിരിക്കും ഈ പട്ടികയില്‍ മുന്‍പില്‍ എത്തുക- 130 കോ​ടി. ഇ​ന്ത്യ​യ്ക്കു പി​ന്നി​ലാ​വും അ​മേ​രി​ക്ക​യു​ടെ സ്ഥാ​നം- ഏ​താ​ണ്ട് 23 കോ​ടി. 
അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള സെ​നി​ത്ത് എ​ന്ന മീ​ഡി​യ ഏ​ജ​ൻ​സി​യു​ടേ​താ​ണ് പു​തി​യ പ​ഠ​നം. 

52 രാ​ജ്യ​ങ്ങ​ളി​ലാ​യി 66 ശ​ത​മാ​നം ആ​ളു​ക​ൾ അ​ടു​ത്ത​വ​ർ​ഷ​ത്തോ​ടെ സ്മാ​ർ​ട്ഫോ​ണ്‍ ഉ​ട​മ​ക​ളാ​വു​മെ​ന്നാ​ണ് സ​ർ​വേ ഫ​ലം പ​റ​യു​ന്ന​ത്. ഇ​പ്പോ​ൾ അ​ത് 63 ശ​ത​മാ​ന​മാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് നേ​രി​ട്ടെ​ത്താ​ൻ ക​മ്പനികളെ സ​ഹാ​യി​ക്കു​ന്ന​താ​വും സ്മാ​ർ​ട്ട്ഫോ​ണു​ക​ളു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​യെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. 

വാ​ർ​ത്ത​ക​ൾ ത​ത്സ​മ​യം അ​റി​യാ​ൻ കൂ​ടു​ത​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ക​ഴി​യു​ക​യും ചെ​യ്യും. അ​തു​കൊ​ണ്ടു​ത​ന്നെ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കു​ന്ന രീ​തി​യി​ലും കൗ​തു​ക​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ വ​രാം. ഇ​ന്‍റ​ർ​നെ​റ്റ് പ​ര​സ്യ​ങ്ങ​ൾ​ക്കാ​യി ചെ​ല​വാ​ക്കു​ന്ന തു​ക​യു​ടെ 59 ശ​ത​മാ​ന​വും മൊ​ബൈ​ലി​ൽ കാ​ണാ​വു​ന്ന പ​ര​സ്യ​ങ്ങ​ൾ​ക്കാ​വും കമ്പനികള്‍ ന​ൽ​കു​ക എ​ന്നും പ​ഠ​നം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
 
നി​ല​വി​ൽ ഇ​ന്ത്യ​യി​ൽ ഏ​താ​ണ്ട് 65 കോ​ടി മൊ​ബൈ​ൽ വ​രി​ക്കാ​രാ​ണു​ള്ള​ത്. അ​തി​ൽ 30 കോ​ടി​യോ​ളം പേ​ർ മാ​ത്ര​മേ സ്മാ​ർ​ട്ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ. 44 കോ​ടി​യോ​ളം ഉ​പ​യോ​ക്താ​ക്ക​ൾ അ​ടു​ത്ത​വ​ർ​ഷം ത​ങ്ങ​ളു​ടെ ഫോ​ണ്‍ പു​തു​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​വെ​ന്നും പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.