ദില്ലി: ലോകത്തെ ഏറ്റവും വലിയ അന്തരീക്ഷ മലിനകരണം ഉണ്ടാക്കുന്ന രാജ്യം എന്ന പദവി ചൈനയില്‍ നിന്നും ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഏജന്‍സിയാണ് ഇത്തരത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മോശമായ അന്തരീക്ഷം വര്‍ഷം തോറും ചൈനയ്‌ക്കൊപ്പം 1.1 ദശലക്ഷം അകാലമരണത്തിന് കാരണമാകുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
മലിനവായുവുമായി ബന്ധപ്പെടുത്തിയുള്ള ചൈനയിലെ മരണങ്ങള്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇന്ത്യയിലും ഈ നിരക്ക് ഉയരുന്നതിനെ തുടര്‍ന്ന് പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷിത നില കുറയുകയും ആപത്ത് നില കൂടുകയൂം ചെയ്യുന്നു. 1990 നും 2015 നും ഇടയില്‍ ഇന്ത്യയിലെ അകാലമരണങ്ങളുടെ എണ്ണം 50 ശതമാനം ഉയര്‍ന്നിട്ടുള്ളതായും ഇത് അന്തരീക്ഷത്തില്‍ കൂടി പകര്‍ന്ന രോഗവുമായി ബന്ധപ്പെട്ട് ഉള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
വായുവിലൂടെ ഒഴുകുന്ന ഈ രോഗാണുക്കള്‍ ആള്‍ക്കാരുടെ ശ്വാസകോശത്തിലും മറ്റും കടന്നുകൂടി ശ്വാസകോശ കാന്‍സര്‍, വില്ലന്‍ ചുമ, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. അകാല മരണത്തിന്റെ കാര്യത്തില്‍ ചൈനയ്‌ക്കൊപ്പമാണ് ഇന്ത്യയുടെ നിലയെന്നും രണ്ടു രാജ്യങ്ങളും കൂടി ആഗോള അകാലമരത്തിന്റെ പകുതിയും പങ്കുവെയ്ക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
പുകപടലങ്ങള്‍ കുറയ്ക്കാന്‍ ചൈന കിണഞ്ഞു ശ്രമിക്കുന്നതിനിടയില്‍ ലോകത്ത ഏറ്റവും അന്തരീക്ഷ മലിനീകരണ രാജ്യമാകാന്‍ ചൈനയ്‌ക്കൊപ്പം ഇന്ത്യയുണ്ട്. 2005 മുതല്‍ വര്‍ഷം 1.1 ദശലക്ഷമാണ് ചൈനയുടെ സ്ഥിതി. 1990 ല്‍ 737,400 അകാല മരണം രേഖപ്പെടുത്തിയ ഇന്ത്യയില്‍ 2015 ല്‍ 1.09 ദശലക്ഷം ആയിരുന്നു.
ഇന്ത്യയൂടെ അയല്‍ രാജ്യമായ ബംഗ്‌ളാദേശിലും അന്തരീക്ഷ മലിനീകരണം കുത്തനെ കൂടുകയാണ്. 2010 ന് ശേഷം ഇവിടെയും അകാലമരണങ്ങള്‍ കൂടുകയാണ്.
