വെരിഫൈഡ് ചെയ്യുന്ന അക്കൗണ്ടുകള്‍ക്ക് ഫേസ്ബുക്കിലുള്ള പോലെ വെരിഫിക്കേഷന്‍ മാര്‍ക്ക് ലഭിക്കും. ഇതിന് ഒരോ അക്കൗണ്ട് ഉടമയും ചെയ്യേണ്ടത് ഇതാണ്. 

ഫേസ്ബുക്കില്‍ വെരിഫിക്കേഷന്‍ വരുന്നു എന്ന വാര്‍ത്ത മുന്‍മാസങ്ങളില്‍ തന്നെ പുറത്തുവന്നിരുന്നു. അതിനുള്ള നടപടികള്‍ ലോകത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോഷെയറിംഗ് പ്ലാറ്റ് ഫോം ആരംഭിച്ചുവെന്നാണ് പുതിയ വാര്‍ത്ത. വെരിഫൈഡ് ചെയ്യുന്ന അക്കൗണ്ടുകള്‍ക്ക് ഫേസ്ബുക്കിലുള്ള പോലെ വെരിഫിക്കേഷന്‍ മാര്‍ക്ക് ലഭിക്കും. ഇതിന് ഒരോ അക്കൗണ്ട് ഉടമയും ചെയ്യേണ്ടത് ഇതാണ്.

നിങ്ങളുടെ പ്രോഫൈല്‍ എടുക്കുക, അതിലെ സെറ്റിംഗ് മെനു ഓപ്പണ്‍ ചെയ്യുക.

ഇതിന്‍റെ ഏറ്റവും അടിയിലായി “Request Verification" എന്ന ബട്ടണ്‍ കാണാം.

ഇവിടെ നിങ്ങളുടെ യൂസര്‍ നെയിം, മുഴുവന്‍ പേര്, ഒപ്പം നിങ്ങളുടെ എന്തെങ്കിലും തരത്തിലുള്ള ഐഡന്‍റിഫിക്കേഷന്‍ എന്നിവ നല്‍കാം.

നിങ്ങളുടെ റിക്വസ്റ്റ് പരിശോധിച്ച് ഇന്‍സ്റ്റഗ്രാം നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കും. വെരിഫിക്കേഷന് ഒപ്പം തന്നെ പുതിയ “About This Account” എന്ന ഫീച്ചറും ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുന്നുണ്ട്. ഇത് പ്രകാരം ഒരു ഉപയോക്താവിന് ഒരു അക്കൗണ്ടിന്‍റെ ആധികാരികത വിലയിരുത്താം. ഇതിന് ഒപ്പം തന്നെ ആ അക്കൗണ്ടില്‍ പരസ്യം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും ഇത് ഉപകാരമാകും. ഇതിന് ഒപ്പം തന്നെ ഏത് രാജ്യത്തിലാണ് ഈ അക്കൗണ്ട്, ഈ അക്കൗണ്ടിന്‍റെ യൂസര്‍ നെയിം സമീപകാലത്ത് മാറിയതാണോ തുടങ്ങിയ കാര്യങ്ങള്‍ എല്ലാം വിലയിരുത്താം.

തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവര്‍ക്ക് മോശമായ അനുഭവം ഉണ്ടാകരുത്. അതിന്‍റെ അര്‍ത്ഥം ഞങ്ങളുടെ പ്ലാറ്റ്ഫോമിലെ ജനങ്ങള്‍ക്ക് അവര്‍ ബന്ധപ്പെടുന്ന അക്കൗണ്ടുകള്‍ ആധികാരികമാണ് എന്ന് ഉറപ്പ് നല്‍കുക എന്നതാണ്, അതിന് വേണ്ടിയാണ് പുതിയ പരിഷ്കാരങ്ങള്‍ എന്ന് ഇന്‍സ്റ്റഗ്രാം സഹസ്ഥാപകനും, സിടിഒയുമായ മൈക്ക് ക്രിഗര്‍ പറയുന്നു.