കേരളത്തിൽ കോഴിക്കോടാണ് (29%) മുന്നിലുള്ളത്. പ്രസവചികിത്സയ്ക്കായുള്ള തെരച്ചിലിലും 28 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു. 

'മൈൻഡൊട്ടും സെറ്റല്ല, എന്താന്നറിയില്ല...ഒട്ടും ഓക്കെയല്ലെടോ...' എന്ന് തുറന്നു പറയാൻ ആളുകൾ ശീലിച്ചിരിക്കുന്നു. ശാരീരീകാരോഗ്യം പോലെ പ്രധാനമാണ് മാനസികാരോഗ്യമെന്ന തിരിച്ചറിവിലാണ് ഭൂരിഭാഗവും. ഇതിന്റെ സൂചനയാണ് ജസ്റ്റ് ഡയൽ പുറത്തുവിട്ട റിപ്പോർട്ട്. ഇതനുസരിച്ച് മാനസികാരോഗ്യത്തെക്കുറിച്ചുള്ള ഇന്റർനെറ്റ് സെർച്ചുകളുടെ എണ്ണത്തിൽ 41 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 2024 ഒക്ടോബർ വരെയുള്ള കണക്കുകളനുസരിച്ചാണിത്. 2023-ലെ കണക്കുകൾ അപേക്ഷിച്ച് മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള സെർച്ചുകളിൽ 41 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. 

അതേസമയം, ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ 23 ശതമാനം ഉയർന്നതായും റിപ്പോർട്ടുകൾ പറയുന്നു. മാനസിക ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ മുൻഗണനകളിലുണ്ടാകുന്ന മാറ്റത്തിന്റെ സൂചകം കൂടിയാണ് ഈ റിപ്പോർട്ട്. മനഃശാസ്ത്രജ്ഞരെ തേടുന്നവരുടെ എണ്ണത്തിൽ കൊൽക്കത്ത (43%), മുംബൈ (36%)എന്നീ നഗരങ്ങളാണ് മുന്നിലുള്ളത്. കേരളത്തിൽ കോഴിക്കോടാണ് (29%) മുന്നിലുള്ളത്. പ്രസവചികിത്സയ്ക്കായുള്ള തെരച്ചിലിലും 28 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു. 

പുനെ(33%), ഹൈദരാബാദ് (31%), മുംബൈ (29%) തുടങ്ങിയ നഗരങ്ങളാണ് സ്ത്രീകളുടെ ആരോഗ്യസേവനങ്ങൾ തേടുന്നതിൽ മുൻപന്തിയിലുള്ളത്. ആയുർവേദ ഡോക്ടർമാർക്കായുള്ള തെരച്ചിലിലും വർധനവുണ്ടായിട്ടുണ്ട്. രാജ്യത്താകെ 18 ശതമാനം വർധനവാണ് ഈ ചോദ്യവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ഡൽഹിയും(29%), മുംബൈയുമാണ്(21%) പരമ്പരാഗത രോഗശാന്തി രീതികളെക്കുറിച്ച് കൂടുതലായി അന്വേഷിക്കുന്നത്. മെട്രോ നഗരങ്ങളെ അപേക്ഷിച്ച് നോൺ മെട്രോ നഗരങ്ങളാണ് ആരോഗ്യസംബന്ധമായ കാര്യങ്ങൾ തിരയുന്നതിൽ മുന്നിലുള്ളത്. 

മെട്രോ നഗരങ്ങളിൽ ഈ വിഷയത്തെക്കുറിച്ച് തിരയുന്നവരുടെ എണ്ണത്തിൽ 15 ശതമാനം വർധനവുള്ളതായി കണക്കുകൾ പറയുന്നു. ഡൽഹി(20%), ഹൈദരാബാദ്(17%), ചെന്നൈ(16%) എന്നീ നഗരങ്ങളാണ് മുന്നിലുള്ളത്. അതേസമയം, മെട്രോ ഇതര നഗരങ്ങളായ ചണ്ഡീഗഡ് (31%), ലഖ്‌നൗ (23%), സൂറത്ത് (22%) എന്നീ നഗരങ്ങളും ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

Read More: ഈ 'കടൽ സുന്ദരികളെ' ഇനി കൃത്രിമ പ്രജനനം നടത്താം; അലങ്കാര മത്സ്യങ്ങളുടെ വിത്തുൽപാദനം സാധ്യമാക്കി സിഎംഎഫ്ആർഐ