പുതിയ അപ്‌ഡേറ്റിൽ സിരിക്ക് പ്രത്യേകം ഒരു ആപ്പ് ലഭിക്കാൻ ഇടയുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഉപയോക്താക്കൾക്ക് ടെക്സ്റ്റ് വഴിയോ ശബ്‍ദം വഴിയോ സിരിയുമായി ആശയവിനിമയം നടത്താൻ സാധിക്കും.

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ പുതിയ ഐഒഎസ് 27 അപ്‌ഡേറ്റിനെക്കുറിച്ച് ലീക്കായ വിവരങ്ങൾ ടെക് ലോകത്ത് ശ്രദ്ധ നേടുന്നു. 2026 ജൂൺ 8-ന് നടക്കാനിരിക്കുന്ന വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസായ ഡബ്ല്യുഡബ്ല്യുഡിസി 2026-ന് മുന്നോടിയായി പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ആപ്പിൾ സിരിയെ പൂർണമായും പുതുക്കി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. പുതിയ സിരി അനുഭവം നിലവിലെ വോയിസ് അസിസ്റ്റന്‍റിൽ നിന്ന് ഏറെ വ്യത്യസ്‍തം ആയിരിക്കും എന്നതാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐഒഎസ് 27 അപ്‌ഡേറ്റ് ലീക്കുകള്‍

പുതിയ അപ്‌ഡേറ്റിൽ സിരിക്ക് പ്രത്യേകം ഒരു ആപ്പ് ലഭിക്കാൻ ഇടയുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഉപയോക്താക്കൾക്ക് ടെക്സ്റ്റ് വഴിയോ ശബ്‍ദം വഴിയോ സിരിയുമായി ആശയവിനിമയം നടത്താൻ സാധിക്കും. ചാറ്റ് ഹിസ്റ്ററി സൂക്ഷിക്കാനുള്ള സംവിധാനവും ഫയലുകൾ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടും. ആധുനിക എഐ ചാറ്റ്ബോട്ടുകളായ ചാറ്റ്‍ജിപിടി, ജെമിനി, ക്ലോഡ് എന്നിവയുടെ മാതൃകയിൽ കൂടുതൽ സ്വാഭാവികമായ സംഭാഷണ അനുഭവം സിരി നൽകുമെന്നാണ് വിലയിരുത്തൽ.

ഇതിനൊപ്പം 'സെർച്ച് ഫോർ ആസ്‍ക്' എന്ന പുതിയ എ ഐ ഇന്‍റർഫേസും അവതരിപ്പിക്കാനാണ് ആപ്പിളിന്‍റെ നീക്കം. ഐഫോൺ സ്ക്രീന്‍റെ മുകളിൽ നിന്ന് സ്വൈപ്പ് ചെയ്യുമ്പോൾ ഈ സംവിധാനം പ്രവർത്തനക്ഷമമാകും. ഡൈനാമിക് ഐലൻഡിൽ സമ്പന്നമായ ടെക്സ്റ്റ് കാർഡുകളായി വിവരങ്ങൾ പ്രദർശിപ്പിക്കപ്പെടും. സ്ഥിരമായി ഉപയോഗിക്കുന്ന ആപ്പുകൾ, അടുത്തിടെ നടത്തിയ തിരച്ചിലുകൾ, കാലാവസ്ഥ വിവരങ്ങൾ, ഷോർട്ട്കട്ടുകൾ എന്നിവയും ഈ സംവിധാനത്തിൽ ഉൾപ്പെടും.

ക്യാമറ ആപ്പിലും വൻ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു. നിലവിലെ വിഷ്വൽ ഇന്‍റലിജൻസ് സംവിധാനത്തിന് പകരം സിരി അടിസ്ഥാനമാക്കിയ പുതിയ എ ഐ മോഡ് എത്തും. ചിത്രങ്ങളിലെ വസ്‍തുക്കൾ തിരിച്ചറിയുക, വിവരങ്ങൾ ശേഖരിക്കുക, റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തുക തുടങ്ങിയ കഴിവുകൾ ഇതിലൂടെ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

ഫോട്ടോസ് ആപ്പില്‍ വരുന്ന മാറ്റങ്ങള്‍

ഫോട്ടോസ് ആപ്പിൽ റീഫ്രെയിം, എക്സ്റ്റൻഡ് എന്നീ എഐ എഡിറ്റിംഗ് ടൂളുകളും ഉൾപ്പെടും. ചിത്രത്തിന്‍റെ ആംഗിൾ മാറ്റുകയോ ചിത്രത്തിൽ കാണാത്ത ഭാഗങ്ങൾ എഐ ഉപയോഗിച്ച് സൃഷ്‌ടിക്കുകയോ ചെയ്യാൻ ഇതിലൂടെ സാധിക്കും. അതേസമയം, ഷോർട്ട് കട്ട്‍സ് ആപ്പിൽ ഉപയോക്താക്കൾ സാധാരണ ഭാഷയിൽ നിർദ്ദേശങ്ങൾ നൽകുമ്പോൾ തന്നെ ഓട്ടോമേഷൻ സൃഷ്‌ടിക്കുന്ന പുതിയ സംവിധാനം എത്താനും സാധ്യതയുണ്ട്. ആപ്പിളിന്‍റെ ഈ പുതിയ നീക്കങ്ങൾ സ്‍മാർട്ട്ഫോൺ ലോകത്തെ എഐ മത്സരത്തെ കൂടുതൽ ശക്തമാക്കും എന്നാണ് ടെക് വിദഗ്‌ധരുടെ വിലയിരുത്തൽ.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News