സെപ്തംബര്‍ ഏഴിന് ആപ്പിളിന്‍റെ പുതിയ ഐഫോണ്‍ ഇറങ്ങും, സന്‍ഫ്രാന്‍സിസ്കോയില്‍ നടക്കുന്ന ചടങ്ങിന്‍റെ അറിയിപ്പ് ആപ്പിളിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. സെപ്റ്റംബർ 7ന് രാവിലെ 10 ന് സാൻ ഫ്രാൻസിസ്കോയിലാണ് ആപ്പിള്‍ തങ്ങളുടെ പുതിയ ഉത്പന്നങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക.

ആപ്പിള്‍ ഐഫോണ്‍ 7ന് പുറമേ രണ്ടാം തലമുറ ആപ്പിൾ വാച്ചും സെപ്റ്റംബർ ഏഴിനു പുറത്തിറങ്ങും. ഐഒഎസിന്‍റെ പുതിയ പതിപ്പും ഈ ചടങ്ങിൽ അവതരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. ഐഫോണ്‍ 7ന് പുറമേ ഐഫോൺ 7 പ്ലസ്, ഐഫോൺ 7 പ്രോ എന്നീ മോഡലുകളും ആപ്പിള്‍ അവതരിപ്പിക്കും.

പുതിയ ഐഫോണിന്‍റെ വിശേഷങ്ങള്‍ ഇവിടെ

ആപ്പിള്‍ ഐഫോണിന്‍റെ പുതിയ ചിത്രങ്ങള്‍