Asianet News MalayalamAsianet News Malayalam

ഇന്‍റര്‍നെറ്റില്ലാതെയും വാട്ട്സ്ആപ്പ് ഉപയോഗിക്കാം

iPhone users can finally send WhatsApp messages without an internet connection
Author
New Delhi, First Published Jan 27, 2017, 11:03 AM IST

ഇന്ന് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഒഴിവാക്കാന്‍ കഴിയാത്ത ആപ്ലികേഷനാണ് വാട്ട്സ്ആപ്പ്. സാധാരണ ഒരു സന്ദേശ കൈമാറ്റ ആപ്ലികേഷന്‍ എന്നതിനപ്പുറം ഇന്ന് ചിലരുടെ ദിവസവുമുള്ള ജോലിയില്‍വരെ വാട്ട്സ്ആപ്പ് അത്യവശ്യമായി മാറിയിരിക്കുന്നു. ഇപ്പോള്‍ ഇതാ ഇന്‍റര്‍നെറ്റ് ഇല്ലാതെയും വാട്‌സാപ്പ് ഉപയോഗിക്കാനുള്ള സൗകര്യം വരുന്നു. 

ആന്‍ഡ്രോയ്ഡ് ഫോണില്‍ കഴിഞ്ഞ നവംബറില്‍ തന്നെ ലഭ്യമായ സേവനം ഇപ്പോള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ലഭിക്കും. 
107 എംബി ആണ് പുതിയ വാട്ട്സ്ആപ്പ് സൈസ് സൈസ്. ഐഒഎസിന്‍റെ 4.2017.0200 മുതല്‍ മുകളിലേക്കുള്ള വേര്‍ഷനുകളില്‍ ഇപ്പോള്‍ ഈ സൗകര്യം ഉപയോഗിക്കാം. 'ക്യൂ മെസേജ് ' ഫീച്ചര്‍ ആണ് ഇവിടെ ഉപയോഗപ്പെടുത്തുക. അതായത് നെറ്റ്‌വര്‍ക്ക് കണക്റ്റിവിറ്റി ഇല്ലാത്തപ്പോഴും മെസേജുകള്‍ അയക്കാം. എപ്പോഴെങ്കിലും ഇന്റര്‍നെറ്റ് കണക്ഷന്‍ തിരിച്ചു വന്നാല്‍ ഉടന്‍ തന്നെ ഇത് അപ്പുറത്ത് എത്തും.

ഈ സൗകര്യം ഉപയോഗപ്പെടുത്താൻ ഐഫോണിന്റെ സ്റ്റോറേജ് ക്രമീകരണങ്ങളില്‍ ചെറിയ മാറ്റം വരുത്തിയാല്‍ മതി, ഇതാണ് ആ സെറ്റിംഗ്സ്

 Settings >> Data and Storage Usage >> Storage Usage 


ഇതുകൂടാതെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒറ്റയടിക്ക് അയക്കാവുന്ന ഫോട്ടോകളുടെ എണ്ണം പത്തില്‍ നിന്നും മുപ്പതാക്കി ഉയര്‍ത്തി. 
ഇത്രയും തന്നെ വിഡിയോകളും ഒരുമിച്ച് ഷെയര്‍ ചെയ്യാം. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കും ഈ മാസം നേരത്തെ ഈ സൗകര്യം ലഭിച്ചിരുന്നു. ആന്‍ഡ്രോയ്ഡ് ബീറ്റ ആപ്പില്‍ ജിഫ് സെർച്ച് സപ്പോർട്ടും അവതരിപ്പിച്ചിരുന്നു വാട്‌സാപ്. 

സ്‌മൈലികള്‍ക്കും ഇമോജികള്‍ക്കും പുറമേ ഇനി ജിഫുകളും ആപ്പിനുള്ളില്‍ തന്നെ തിരഞ്ഞു കണ്ടുപിടിക്കാം. കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ ഐഫോണ്‍ യൂസേര്‍സിന് ഈ സൗകര്യം ലഭിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios