വെല്ലൂര്‍: ഇന്ത്യയുടെ ഭൗമസ്ഥിരത കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ്-3ഡിആര്‍ ആഗസ്റ്റ് അവസാനം വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ. ഞായറാഴ്ച ഈ വാര്‍ത്ത സ്ഥിരീകരിച്ച ഐഎസ്ആര്‍ഒ വക്താക്കള്‍ ജിഎസ്‍എല്‍വി റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം എന്നും അറിയിച്ചു.

ഇന്‍സാറ്റ് 3ഡി 2013ലാണ് ഐഎസ്ആര്‍ വിക്ഷേപിച്ചത്. ഫ്രഞ്ച് ഗയാനയില്‍ വച്ചായിരുന്നു വിക്ഷേപണം. അടുത്തിടെ 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച് ഐഎസ്ആര്‍ഒ ചരിത്രം സൃഷ്ടിച്ചിരുന്നു.