രണ്ട് വട്ടം മാറ്റി വയ്ക്കേണ്ടി വന്നതിനാൽ തന്നെ കൂടുതൽ കരുതലോടെയാണ് ഐഎസ്ആർഒ ഇപ്പോൾ ദൗത്യവുമായി മുന്നോട്ട് നീങ്ങുന്നത്.
തിരുവനന്തപുരം : രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന സ്പേസ് ഡോക്കിംഗ് പരീക്ഷണവുമായി ഐഎസ്ആർഒ മുന്നോട്ട്. സ്പേഡെക്സ് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം ആദ്യഘട്ടത്തിൽ ഒന്നര കിലോമീറ്ററിൽ നിന്ന് അഞ്ഞൂറ് മീറ്ററിലേക്ക് കുറച്ചു. അടുത്ത പടിയായി അകലം 225 മീറ്ററിലേക്ക് എത്തിച്ചു. കഴിഞ്ഞ തവണ ഈ ഘട്ടത്തിൽ വച്ചാണ് സാങ്കേതിക പ്രശ്നമുണ്ടായതും ദൗത്യം മാറ്റിവയ്ക്കേണ്ടി വന്നതും. രണ്ട് വട്ടം മാറ്റി വയ്ക്കേണ്ടി വന്നതിനാൽ തന്നെ കൂടുതൽ കരുതലോടെയാണ് ഐഎസ്ആർഒ ഇപ്പോൾ ദൗത്യവുമായി മുന്നോട്ട് നീങ്ങുന്നത്. മുപ്പത് മീറ്റർ അകലത്തിലേക്ക് ഉപഗ്രഹങ്ങളെ
എത്തിക്കലാണ് അടുത്ത പടി. അവിടെ നിന്ന് പത്ത് മീറ്റർ അകലത്തിലേക്കെത്തിച്ച ശേഷമാണ് ഡോക്കിംഗ്. നാളെ ഇതിന് ശ്രമിക്കുമെന്നാണ് വിവരം.

