ഗൂഗിളിന്‍റെ ഹോം അസിസ്റ്റന്‍റ് പഠിക്കുന്ന അമ്മൂമ്മയുടെ വീഡിയോ വൈറലാകുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെയും, മെഷിന്‍ ലേണിങ് സാങ്കേതിക വിദ്യയുടേയും പിന്തുണയോടെയാണ് ഗൂഗിള്‍ , ഗൂഗിള്‍ ഹോം എന്ന ഹോം അസിസ്റ്റന്‍റിനെ ഇറക്കിയിരിക്കുന്നത്. 

അദ്യമായി ഗൂഗിള്‍ ഹോം ഉപകരണം കാണുകയും പരിചയപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഇറ്റാലിയന്‍ വയോധികയുടെ ആശങ്കയും ആകാംഷയുമാണ് വീഡിയോ. സംശയങ്ങള്‍ക്കെല്ലാം മടിയൊന്നും കൂടാതെ മറുപടി തരുന്ന കുഞ്ഞന്‍ ഉപകരണത്തെ കണ്ട് കൊച്ചുകുഞ്ഞിന്റെ കൗതുകമാണ് മുത്തശ്ശിയുടെ മുഖത്ത് വിരിഞ്ഞത്. ഇതിനോടകം 66,875 ആളുകളാണ് കണ്ടത്.

ഗൂഗിള്‍ ഹോം ഉപകരണത്തെ തട്ടി വിളിയ്ക്കുന്നതും ഗൂഗിള്‍ എന്നു പറയുന്നതിന് പകരം ഗൂ ഗൂ എന്ന് പറയുന്നതും രസകരമായ കാഴ്ചയാണ്.