ദില്ലി: മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപയോഗത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കിയ റിലയന്‍സ് ജിയോ പുതുവത്സര ഓഫറുമായി എത്തുന്നു. 199 രൂപയ്ക്ക് ദിവസവും 1.2 ജിബി ഡാറ്റ ഉപയോഗിക്കാനുള്ള പ്ലാനുമായാണ് ഇത്തവണ ജിയോ എത്തിയിരിക്കുന്നത്. മറ്റൊരു താരിഫില്‍ 299 രൂപയ്ക്ക് പ്രതിദിനം രണ്ട് ജിബി ഉപയോഗിക്കാവുന്ന ഓഫറും ജിയോ അവതരിപ്പിക്കുന്നു. രണ്ട് പ്ലാനുകളുടെയും കാലാവധി 28 ദിവസമാണ്.

ഏത് പ്ലാന്‍ സ്വീകരിച്ചാലും ഡാറ്റയ്ക്ക് പുറമെ പരിധിയില്ലാത്ത കോളും എസ്എംഎസ് സൗകര്യവും ലഭിക്കും. പുതുതായി ചേര്‍ന്നവര്‍ക്കും പ്രൈം വരിക്കാര്‍ക്കും ഓഫര്‍ ലഭിക്കും. നിലവില്‍ 149 രൂപയ്ക്ക് നാല് ജിബി ലഭിക്കുന്നതാണ് ജിയോയുടെ ഏറ്റവും കുറഞ്ഞ താരിഫിലുള്ള പ്ലാന്‍. വന്‍ ഓഫറുകളുമായി ജിയോ എത്തിയതിന് പിന്നാലെ എയര്‍ട്ടെല്‍,വോഡഫോണ്‍,ഐഡിയ തുടങ്ങിയ ടെലികോം കമ്പനികളും ഓഫറുകളുമായി എത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കടത്തിവെട്ടുന്നതാണ് ജിയോയുടെ പുതിയ ഓഫര്‍.