ലാപ്ടോപ്പ് ഉപയോക്താക്കള്‍ക്കും മൂന്ന് മാസത്തെ ഫ്രീ 4ജി ഇന്‍റര്‍നെറ്റ് നല്‍കി റിലയന്‍സ് ജിയോ. റിലയന്‍സ് സ്വന്തം ബ്രാന്‍റായ ലൈഫ് ഫോണുകളില്‍ മൂന്നുമാസത്തെ ഇന്‍റര്‍നെറ്റ് ഫ്രീ ഓഫര്‍ നല്‍കുന്നതിന് പുറമേ ചില തിരഞ്ഞെടുത്ത സാംസങ്ങ്, ആപ്പിള്‍ ഡിവൈസുകളിലും ഫ്രീ ഇന്‍റര്‍നെറ്റ് നല്‍കുമെന്നാണ് ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതിന് പിന്നാലെടയാണ് എച്ച്.പി ലാപ്ടോപ്പ് ഉപയോക്താക്കള്‍ക്കും ഫ്രീ 4ജി എന്ന വാഗ്ദാനം റിലയന്‍സ് വയ്ക്കുന്നത്. Jio.com/Preview/hp എന്ന ലിങ്കില്‍ ഈ ഓഫര്‍ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണ്ണമായും ജിയോ പ്രിവ്യൂ ഓഫറിന്‍റെ നിയമങ്ങള്‍ ബാധകമായിരിക്കും ഈ ഓഫര്‍. 

നേരത്തെ ഐഫോണ്‍6, ഐഫോണ്‍6എസ്, ഐഫോണ്‍6 എസ് പ്ലസ്, ഐഫോണ്‍ എസ്ഇ എന്നീ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുകള്‍ റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിരുന്നു. ആഗസ്ത് 15 ഓടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റിലയന്‍സ് ജിയോ ആരംഭിക്കും. ഇപ്പോള്‍ തന്നെ പരീക്ഷാണാര്‍ത്ഥത്തില്‍ റിലയന്‍സ് ജിയോ ലഭിക്കുന്നുണ്ട്. 4ജി നിരക്കുകളിലെ കുറവാണ് ജിയോയയെ ശ്രദ്ധേയമാക്കുന്നത്.