മുംബൈ: സൗജന്യ മൊബൈല്‍ ഡാറ്റയിലൂടെ ഞെട്ടിച്ച റിലയന്‍സ് ജിയോ 2.27 രൂപയ്ക്ക് ഒരു ജിബി ഡാറ്റ നല്കുന്ന പുതിയ ഓഫറുകള്‍ ലഭ്യമാക്കുന്നു. ജിയോയുടെ വൈഫൈ മോഡം സേവനമായ ജിയോ ഫൈയിലാണ് ഈ ഓഫര്‍ ലഭിക്കുക. ജിയോ ഫൈ ഉപയോഗിച്ച് 4ജി വേഗതയില്‍ 2ജി,3ജി ഫോണുകളില്‍ ഡാറ്റ ലഭ്യമാകും. 149രൂപയ്ക്ക് 24ജിബി ഡാറ്റയടക്കം പുതിയ നാല് ഓഫറുകളാണ് ജിയോ ജിയോ ഫൈയില്‍ പ്രഖ്യാപിച്ചത്.

1999രൂപയുടെ ജിയോഫൈ ഡിവൈസ് വാങ്ങി 99രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്ത് പ്രഥമിക അംഗത്വമെടുത്താല്‍ 149 രൂപമുതല്‍ 999 രൂപവരെയുള്ള നാല് വ്യത്യസ്ത ഓഫറുകള്‍ ലഭിക്കും. 149രൂപയ്ക്ക് പ്രതിമാസം 2ജിബി ഡാറ്റയും 309ന് പ്രതിദിനം 1ജിബി 4ജി ഡാറ്റയും ലഭിക്കും. ഉയര്‍ന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ദിവസം 2ജിബി ഡാറ്റ നല്കുന്ന 509രൂപയുടെ ഓഫര്‍ പാക്കേജ് 4 തവണവരെ റീച്ചാറ്‍ജ് ചെയ്യാനാകും. 999രൂപയ്ക്ക് ദിവസേന നിയന്ത്രണങ്ങളില്ലാതെ 2 മാസം 60ജിബി ഡാറ്റ ഉപയോഗിക്കാനാകും.