റിലയന്‍സ് ജിയോ സര്‍വീസ് ആണ് ഈ വിവരങ്ങൾ പുറത്തു വിട്ടത് . എന്നാല്‍ ജിയോ ഔദ്യോഗികമായി അവതരിപ്പിക്കും മുന്‍പ് വെല്‍ക്കം ഓഫര്‍ ലഭിച്ചവര്‍ക്ക് ഡിസംബർ 30 വരെ ഈ ഓഫറുകൾ ഉണ്ടാകും. 

എന്തായാലും ഡിസംബർ കൂടി കഴിഞ്ഞാൽ ഈ ഓഫറുകൾ എല്ലാം തന്നെ നിർത്തലാക്കും. ട്രായി ഓഫറുകള്‍ തുടരാന്‍ റിലയന്‍സ് ജിയോയ്ക്ക് അനുമതി നല്‍കിയിരുന്നു.

അതേ സമയം മുകേഷ് അംബാനിയുടെ റിയലന്‍സ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍.ഐ.എല്‍) ഓഹരികള്‍ക്ക് ഇന്ന് രണ്ട് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ജിയോയുടെ ലാഭം സംബന്ധിച്ച ആശങ്കകളും കമ്പനിയുടെ പ്രധാന പദ്ധതികള്‍ക്ക് കഴിഞ്ഞ ആറുമാസമായുണ്ടായ കാലതാമസവുമാണ് മാര്‍ക്കറ്റിലെ ഇടിവിന് കാരണമായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.