മുംബൈ: മൊബൈല്‍ ഡാറ്റായില്‍ അവശ്വസനീയമായ ഓഫറുകള്‍ നല്‍കിയ റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ ഈ മാസം പുത്തിറക്കിങ്ങിയേക്കും. 500 രൂപയാവും ഫോണിന്‍റെ വിലയെന്നാണ് സൂചന. ജൂലൈ 21ന് നടക്കുന്ന് വാര്‍ഷിക പൊതുയോഗത്തില്‍ ഫോണ്‍ പുറത്തിറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയിലെ മൂന്നില്‍ രണ്ട് ഉപഭോക്താക്കളും അടുത്ത 12 മാസത്തിനുള്ളില്‍ ഫോണ്‍ മാറാനിരിക്കെ ജിയോയുടെ 4ജി ഫോണിലേക്ക് നീങ്ങുമെന്നാണ് ജിയോയുടെ വിലയിരുത്തല്‍. ഉയര്‍ന്ന ബാറ്ററി ക്ഷമതയും മെമ്മറിയും ഫോണിന് അവകാശപ്പെടുന്നു. കഴിഞ്ഞ ഏപ്രില്‍ 11ന് പ്രഖ്യാപിച്ച 84 ദിവസത്തെ ധന്‍ധനാധന്‍ ഓഫറിന്‍റെ കാലാവധി അവസാനിക്കാനിരിക്കെ, പുതിയ താരിഫ് പ്ലാന്‍ ഈ മാസം അവസാനം തന്നെ അവതരിപ്പിച്ചേക്കും.