ന്ന് അവസാനിച്ച 5ജി സ്പെക്ട്രം ലേലത്തിൽ മുഴുവൻ ബാൻഡുകളും ലേലത്തിൽ നേടിയത് തങ്ങൾ മാത്രമാണെന്നും ജിയോ അവകാശപ്പെട്ടു

ദില്ലി: ഇന്ത്യയിൽ ഉടനീളം 5ജി സേവനം നൽകാൻ തങ്ങൾ തയ്യാറായി കഴിഞ്ഞെന്ന് മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോ അറിയിച്ചു. ഇന്ന് അവസാനിച്ച 5ജി സ്പെക്ട്രം ലേലത്തിൽ മുഴുവൻ ബാൻഡുകളും ലേലത്തിൽ നേടിയത് തങ്ങൾ മാത്രമാണെന്നും ജിയോ അവകാശപ്പെട്ടു. പരമാവധി സ്പെക്ട്രം സ്വന്തമാക്കുക വഴി രാജ്യത്തെ 22 ടെലികോം സര്‍ക്കിളുകളിലും തങ്ങൾക്ക് മുന്നേറാൻ സാധിക്കുമെന്നും യഥാര്‍ത്ഥ 5ജി സേവനം ജനങ്ങൾക്ക് നൽകാൻ സാധിക്കുക ജിയോക്ക് മാത്രമായിരിക്കുമെന്നും കമ്പനി പ്രതികരിച്ചു. 

ഫൈവ് ജി ലേലത്തില്‍ 88078 കോടി രൂപയുടെ സ്പെക്ട്രം സ്വന്തമാക്കി റിലയന്‍സ് ജിയോ ആണ് ഒന്നാമത്. സ്പെക്ട്രത്തിന്‍റെ 71 ശതമാനം വില്‍പ്പന നടന്നെന്നും ഒന്നരലക്ഷം കോടിയിലധികം രൂപയുടെ ലേലമാണ് നടന്നതെന്നും കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ലേലം നടത്തിയ 72,098 മെഗാഹാർട്സിൽ 51,236 മെഗാഹെഡ്സിന്‍റെ വിൽപ്പനയാണ് നടന്നത്. അദാനി ഡാറ്റ 400 മെഗാഹെഡ്സ്, ഭാരതി എയർടെൽ 19,867 മെഗാഹെഡ്സ്, റിലയൻസ് ജിയോ 24,740 മെഗാഹെഡ്സ്, വോഡഫോൺ 6228 മെഗാഹെഡ്സ് എന്നിങ്ങനെയാണ് സ്വന്തമാക്കിയത്. ഒക്ടോബറോടുകൂടി രാജ്യത്ത് ഫൈവ് ജി സേവനം ലഭ്യമായി തുടങ്ങുമെന്നും, അടുത്ത വർഷം പൂർണ തോതില്‍ ലഭ്യമാക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സ്വാതന്ത്ര്യദിനത്തില്‍ 5ജി വരുമോ രാജ്യത്ത്; അഭ്യൂഹങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഇങ്ങനെ

ദില്ലി: 5ജി സേവനങ്ങൾ രാജ്യത്ത് എന്ന് എത്തും എന്നതിലാണ് ഇപ്പോള്‍ രാജ്യത്തെ ചൂടേറിയ ചര്‍ച്ച. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ ജിയോ 5ജി പ്രഖ്യാപിക്കും എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സ്വതന്ത്ര്യത്തിന്‍റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ്' സമയത്ത് ജിയോ 5ജി ആരംഭിക്കും എന്ന് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി ഈ ആഴ്ച ആദ്യം പറഞ്ഞതാണ് ഇത്തരം ഒരു അനുമാനത്തിലേക്ക് എത്തിച്ചത്.

എന്നാല്‍ ഇതില്‍ കാര്യമില്ലെന്ന വാദവും ഉണ്ട്. ചിലപ്പോള്‍ ആഗസ്റ്റ് 15ന് ജിയോ 5ജി സോഫ്റ്റ് ലോഞ്ച് ഉണ്ടായേക്കാം എന്നാണ് വിവരം. എന്നാല്‍ പൂര്‍ണ്ണമായും 5ജി ലോഞ്ച് ജിയോ നടത്താനുള്ള സാധ്യത ടെലികോം രംഗത്തെ വിദഗ്ധര്‍ തള്ളിക്കളയുന്നു. 

അതേ സമയം ഇന്ത്യയിലുടനീളമുള്ള 22 സർക്കിളുകളിൽ ആഗസ്റ്റ് അവസാനത്തോടെ തങ്ങളുടെ 5ജി സേവനങ്ങൾ ആരംഭിക്കുമെന്നാണ് ഭാരതി എയർടെൽ അറിയിച്ചു. നെറ്റ്‌വർക്കിംഗിനും സെല്ലുലാർ ഹാർഡ്‌വെയറിനുമായി എറിക്‌സൺ, നോക്കിയ, സാംസംഗ് എന്നിവയുമായി തങ്ങളുടെ 5ജി സേവനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ കരാറുകൾ ഇതിനകം ഒപ്പുവെച്ചിട്ടുണ്ടെന്നാണ് എയര്‍ടെല്‍ അറിയിച്ചത്