ജിയോ സിം ഒരിക്കല്‍ സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിച്ചാല്‍ മറ്റു കമ്പനികളുടെ സിമ്മുകള്‍ അതേ ഫോണില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന ശബ്ദസന്ദേശം വാട്ട്സ്ആപ്പ് പോലുള്ള മാധ്യമങ്ങളില്‍ വ്യാപിക്കുകയാണ്.

പുതിയ ഒരു ടെലികോം കമ്പനിയും നല്‍കാത്ത ഓഫറുകളുമായാണ് ജിയോ എത്തിയത്. എന്നാല്‍ ഇതോടൊപ്പം നിരവധി അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍ മറ്റ് ടെലികോം കമ്പനികള്‍ നല്‍കുന്ന അതേ സിം തന്നെയാണ് ജിയോയും നല്‍കുന്നത്. എന്നാല്‍ പലരും ഇത്തരം പരാതികളുന്നയിക്കാന്‍ പ്രധാന കാരണം ജിയോയിലെ എല്‍ടിഇ സംവിധാനമാണ്.ർ

ലോങ് ടേം ഇവല്യൂഷന്‍ ആണ് എല്‍ടിഇ. ഉയര്‍ന്ന വേഗത്തിലുള്ള ടെലിഫോണ്‍, ഡേറ്റ സേവനം ലഭ്യമാക്കാന്‍ പാകത്തിനു നെറ്റ്‌വര്‍ക്ക് സാങ്കേതികത മെച്ചപ്പെടുത്തുകയാണിതില്‍. എല്‍ടിഇ മോഡില്‍ ജിയോ സിം ഉപയോഗിച്ച് മറ്റു സിമ്മുകള്‍ മാറ്റിയിടുമ്പോള്‍ നെറ്റ്‌വര്‍ക്ക് മോഡ് മാറ്റണമെന്ന് വിദഗ്ധര്‍ പറയുന്നു. 3ജിയിലേക്കോ 2 ജിയിലേക്കോ സെറ്റിങ്‌സിലെ നെറ്റ്‌വര്‍ക്ക് സെറ്റിംഗ്‌സ് ഓപ്ഷനില്‍ പോയി മാറ്റാം.