ജിയോസിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ വരിക്കാർക്ക് പുതിയ പ്ലാറ്റ്‌ഫോമായ 'ജിയോഹോട്ട്സ്റ്റാർ'-ലേക്ക് എളുപ്പത്തിൽ മാറാൻ കഴിയും
മുംബൈ: ജിയോസ്റ്റാർ ഔദ്യോഗികമായി 'ജിയോഹോട്ട്സ്റ്റാർ' ലോഞ്ച് ചെയ്തിരിക്കുകയാണ്. ജിയോ സിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയിൽ നിന്നുള്ള ഉള്ളടക്കം ജിയോഹോട്ട്സ്റ്റാർ സംയോജിപ്പിച്ചിരിക്കുന്നു. വയാകോം18 ഉം സ്റ്റാർ ഇന്ത്യയും ലയിപ്പിച്ചുള്ള സംയുക്ത സംരംഭമായ ജിയോസ്റ്റാറിന് കീഴിലാണ് പുതിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്സ്റ്റാര്‍ ലോഞ്ച് ചെയ്തത്. ജിയോസിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ എന്നിവയിൽ നിന്നുള്ള ഉള്ളടക്കം ഒരുമിച്ച് കൊണ്ടുവരുന്ന പുതിയ സംവിധാനം ആണിത്.
എല്ലാ ഇന്ത്യക്കാർക്കും പ്രീമിയം വിനോദം യഥാർത്ഥത്തിൽ ലഭ്യമാക്കുക എന്നതാണ് ജിയോഹോട്ട്സ്റ്റാറിന്‍റെ ലക്ഷ്യമെന്ന് സിഇഒ കിരൺ മണി പറഞ്ഞു. 10 ഭാഷകളിലായി 1.4 ബില്യണിലധികം ഇന്ത്യക്കാർക്ക് ഉള്ളടക്കം നൽകുന്ന ജിയോഹോട്ട്സ്റ്റാർ, ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ഷോകൾ, സിനിമകൾ, ലൈവ് സ്‌പോർട്‌സ് എന്നിവ ഒരൊറ്റ ആപ്പിനുള്ളിൽ തന്നെ കാണാൻ അനുവദിക്കും.
Read more: മാറ്റങ്ങള്‍ ശ്രദ്ധിക്കുക; നാല് പ്രീപെയ്‌ഡ് റീചാർജ് പ്ലാനുകൾ പരിഷ്‍കരിച്ച് റിലയൻസ് ജിയോ
ജിയോസിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ വരിക്കാർക്ക് പുതിയ പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തിൽ മാറാൻ കഴിയുമെന്ന് ജിയോഹോട്ട്സ്റ്റാർ പറഞ്ഞു. ഒറിജിനൽ ഉള്ളടക്കത്തിന് പുറമേ, എൻബിസി യൂണിവേഴ്സൽ പീക്കോക്ക്, വാർണർ ബ്രോസ്, ഡിസ്‍കവറി, എച്ച്ബിഒ, പാരാമൗണ്ട് എന്നിവയിൽ നിന്നുള്ള ഉള്ളടക്കവും ജിയോഹോട്ട്സ്റ്റാർ സംയോജിപ്പിക്കും. ഇത് നിലവിൽ മറ്റൊരു സ്ട്രീമിംഗ് സേവനവും വാഗ്ദാനം ചെയ്യുന്നില്ല.
ഒരു പുതിയ സംരംഭമായ സ്പാർക്‌സും ജിയോഹോട്ട്സ്റ്റാർ അവതരിപ്പിച്ചു. ഐപിഎൽ, ഡബ്ല്യുപിഎൽ, ഐസിസി ഇവന്റുകൾ പോലുള്ള പ്രീമിയർ ക്രിക്കറ്റ് ടൂർണമെന്റുകളും ഈ പ്ലാറ്റ്‌ഫോമിൽ കാണാം. പ്രീമിയർ ലീഗ്, വിംബിൾഡൺ, പ്രോ കബഡി, ഐഎസ്എൽ പോലുള്ള ആഭ്യന്തര ലീഗുകൾ എന്നിവയും നിങ്ങൾക്ക് കാണാൻ കഴിയും.
4K സ്ട്രീമിംഗിനു പുറമേ, AI പവർഡ് ഇൻസൈറ്റുകൾ, റിയൽ-ടൈം സ്റ്റാറ്റ്സ് ഓവർലേകൾ, മൾട്ടി-ആംഗിൾ വ്യൂവിംഗ്, 'സ്പെഷ്യൽ ഇന്ററസ്റ്റ്' ഫീഡുകൾ എന്നിവ പോലുള്ള സവിശേഷതകളും ജിയോഹോട്ട്സ്റ്റാർ വാഗ്ദാനം ചെയ്യും.
Read more: പുതിയൊരു ലോഞ്ച് സ്ഥിരീകരിച്ച് ആപ്പിൾ സിഇഒ; വരുന്നത് ഐഫോൺ എസ്ഇ 4 എന്ന് സൂചന
