കോഴിക്കോട്: നോട്ട് പിൻവലിക്കലിനെ വിമർശിച്ചതിന് പിന്നാലെ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. ഹാക്കർമാരായ ‘കാഷ്മീരി ചീറ്റ’ ആണ് സൈറ്റ് ഹാക്ക് ചെയ്തത്. പാക് ടീം എന്ന അവകാശവാദത്തോടെയാണ് ഹാക്കിംഗ്.

നോട്ട് പിൻവലിക്കൽ നടപടിയെ വിമർശിച്ച് എം.ടി കഴിഞ്ഞ ദിവസം പരസ്യ നിലപാടെടുത്തതിനെ സംസ്‌ഥാന ബിജെപി ഘടകം വിമർശിച്ചിരുന്നു. ഈ വിഷയത്തിൽ വാക്പോര് തുടരുന്നതിനിടെയാണ് വെബ് സൈറ്റും ഹാക്ക് ചെയ്തിരിക്കുന്നത്.