ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 സെന്‍റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ വടക്ക് പടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുണ്ട്. ഇതു കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധത്തിനായി പോകരുതെന്നാണ് മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തമായി തുടരുന്നതിനിടെയാണ് അടുത്ത അഞ്ചു ദിവസം കൂടി കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷ ണകേന്ദ്രത്തിന്റെ പ്രവചനം.
സംസ്ഥാന ദുരന്ത നിവാരണ അതോററ്റിയുടെ മുന്നറിയിപ്പ്
1.ഉരുള്പൊട്ടല് സാധ്യത ഉള്ളതിനാല് രാത്രി സമയത്ത് (രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടു ത്തുണം
2. ബീച്ചുകളില് കടലില് ഇറങ്ങാതിരിക്കുക. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്.
3. മലയോര മേഘലയിലെ റോഡുകള്ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്പൊട്ടലും ഉണ്ടാകുവാന് സാധ്യതയുണ്ട് എന്നതിനാല് ഇത്തരം ചാലുകളുടെ അരികില് വാ ഹനനങ്ങള് നിര്ത്താതിരിക്കുവാന് ശ്രദ്ധിക്കണം.
4. മരങ്ങള്ക്ക് താഴെ വാഹനം പാര്ക്ക് ചെയ്യരുത്.
5. ഉരുള്പൊട്ടല് സാധ്യത ഉള്ള മലയോര മേഖലയിലെ ജ നങ്ങള് ജാഗരൂകരായിരിക്കണം .
6. ഉദ്യോഗസ്ഥര് അവശ്യപ്പെട്ടാല് മാറി താമസിക്കുവാന് അമാന്തം കാണിക്കരുത്.
