ദില്ലി: കിക്ക്ആസ് ടൊറന്‍റ് തിരിച്ചുവന്നു. ടൊറന്‍റ് ഫ്രീക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. കിക്ക്ആസിന്‍റെ യഥാര്‍ത്ഥ സ്റ്റാഫ് തന്നെയാണ് ഇത് നടത്തുന്നത് എന്നാണ് ടൊറന്‍റ് ഫ്രീക്കിന്‍റെ റിപ്പോര്‍ട്ട്. പൊളണ്ടില്‍ നിന്ന് മാസങ്ങള്‍ക്ക് മുന്‍പ് കിക്ക്ആസ് സ്ഥാപകന്‍ ആര്‍ട്ടം വാലിന്‍ പിടിയില്‍ ആയതോടെയാണ് കിക്ക്ആസ് പ്രവര്‍ത്തനം നിര്‍ത്തിയത്.

എന്നാല്‍ പിന്നീട് ഈ സൈറ്റിന്‍റെ ക്ലോണ്‍ പതിപ്പ് ഇന്‍റര്‍നെറ്റില്‍ എത്തിയെങ്കിലും ടൊറന്‍റ് പ്രേമികള്‍ക്ക് ആവശ്യമായ അപ്ഡേഷനുകള്‍ ഒന്നും ഈ പേജില്‍ ഇല്ലായിരുന്നു. കിക്ക്ആസ് പൂട്ടിയ ശേഷം Katcr.co എന്ന പേരില്‍ ഒരു കമ്യൂണിറ്റി രംഗത്ത് വന്നിരുന്നു. അവരാണ് ഇപ്പോള്‍ പുതിയ സൈറ്റിന് പിന്നില്‍ എന്നാണ് സൂചന.