ഗൂഗിള്‍ യൂട്യൂബ് സ്റ്റുഡിയോയില്‍ കൂടുതൽ എഐ ടൂളുകള്‍ അവതരിപ്പിച്ചു. ഇതിൽ ലിപ്-സിങ്കോടുകൂടിയ ഓട്ടോ-ഡബ്ബിംഗ്, എഐ പവർഡ് സംഭാഷണ ചാറ്റ് ടൂളായ ആസ്‍ക് സ്റ്റുഡിയോ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 

ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി യൂട്യൂബ് പ്ലാറ്റ്‌ഫോമിൽ കൂടുതൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ടൂളുകള്‍ ചേർക്കുന്നു. ഇതിൽ ലിപ്-സിങ്കോടുകൂടിയ ഓട്ടോ-ഡബ്ബിംഗ്, എഐ പവർഡ് സംഭാഷണ ചാറ്റ് ടൂളായ ആസ്‍ക് സ്റ്റുഡിയോ തുടങ്ങിയവ ഉൾപ്പെടുന്നു. ഈ ഫീച്ചറുകളുടെ സഹായത്തോടെ, കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് അവരുടെ വീഡിയോകൾ പല ഭാഷകളിലേക്കും എളുപ്പം ഡബ് ചെയ്യാൻ കഴിയും. ഇത് വീഡിയോ കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് ആഗോള പ്രേക്ഷകരിലേക്ക് എത്താനുള്ള അവസരം നൽകുകയും കാഴ്‌ചക്കാർക്ക് അവരുടെ സ്വന്തം ഭാഷയിൽ കണ്ടന്‍റുകള്‍ കാണാനും കഴിയും. യൂട്യൂബ് സ്റ്റുഡിയോയിലെ പുതിയ ഫീച്ചറുകളെ കുറിച്ച് വിശദമായി അറിയാം.

യൂട്യൂബിലെ പുത്തന്‍ ഫീച്ചറുകള്‍

ആസ്‍ക് സ്റ്റുഡിയോ (Ask Studio)

ഒരു ക്രിയേറ്റീവ് പങ്കാളിയായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന എഐയിൽ പ്രവർത്തിക്കുന്ന സംഭാഷണ ചാറ്റ് ടൂൾ ആണിത്. വീഡിയോ ക്രിയേറ്റേഴ്‌സിന് അവരുടെ ചാനലിന്റെ ഡാറ്റയെ അടിസ്ഥാനമാക്കി വേഗത്തിലുള്ളതും വ്യക്തിഗതമാക്കിയതുമായ ഉൾക്കാഴ്ചകൾ ലഭിക്കുന്നതിന് ഈ ടൂൾ സഹായിക്കുന്നു. ഉദാഹരണത്തിന് "എന്‍റെ അവസാന വീഡിയോയുടെ പ്രകടനം എങ്ങനെയുണ്ട്?" അല്ലെങ്കിൽ "എന്‍റെ എഡിറ്റിംഗ് ശൈലിയെക്കുറിച്ച് എന്‍റെ കാഴ്‌ചക്കാര്‍ എന്താണ് പറയുന്നത്?" തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കാം.

ഇൻസ്‍പിരേഷൻ ടാബ് (Inspiration Tab)

പുതിയ ഇൻസ്‍പിരേഷൻ ക്രിയേറ്റീവ് ബ്ലോക്കുകൾ മറികടക്കാൻ ടാബ് വീഡിയോ ക്രിയേറ്റേഴ്‌സിനെ അവരുടെ ഫീഡിനെ അടിസ്ഥാനമാക്കി വിഷയങ്ങൾ നിർദ്ദേശിച്ചുകൊണ്ട് സഹായിക്കുന്നു. ഓരോ പ്രോംപ്റ്റിനും ഒമ്പത് പുതിയ ആശയങ്ങൾ ഇത് നൽകുന്നു. കൂടാതെ പ്രേക്ഷകരുടെ പെരുമാറ്റത്തിൽ നിന്നുള്ള വിശകലനങ്ങൾ ഉപയോഗിച്ച്, ഓരോ ആശയവും അവരുടെ പ്രേക്ഷകരിൽ സ്വാധീനിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുന്നു.

ടൈറ്റിൽ എ/ബി ടെസ്റ്റിംഗ് (Title A/B Testing)

ജനപ്രിയ തംബ്‌നെയിൽ എ/ബി ടെസ്റ്റിംഗ് സവിശേഷത ഉപയോഗിച്ച് ഇപ്പോൾ കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് ഇപ്പോൾ ഒരു വീഡിയോയ്‌ക്കായി മൂന്ന് വ്യത്യസ്‍ത തലക്കെട്ടുകളും തംബ്‌നെയിലുകളും വരെ പരീക്ഷിക്കാൻ കഴിയും. 2023-ൽ ആരംഭിച്ചതിനുശേഷം തംബ്‌നെയിൽ ഫീച്ചർ 15 ദശലക്ഷത്തിലധികം തവണ ഉപയോഗിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

കൊളാബറേഷൻസ് (Collaborations)

അടുത്തതായി വരുന്നത് പുതിയ കൊളാബറേഷൻ ഫീച്ചറാണ്. ഇത് കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് ഒരു വീഡിയോയിൽ അഞ്ച് സഹ ക്രിയേറ്റേഴ്‌സിനെ വരെ എളുപ്പത്തിൽ ചേർക്കാൻ അനുവദിക്കും. പങ്കെടുക്കുന്ന എല്ലാ കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന്‍റെയും പ്രേക്ഷകരെ ഈ വീഡിയോ കാണിക്കും. ഇത് എല്ലാവരുടെയും ചാനൽ വളർത്താൻ സഹായിക്കും. വീഡിയോയിൽ നിന്ന് ലഭിക്കുന്ന വരുമാനം അത് പോസ്റ്റ് ചെയ്യുന്ന ചാനലിന് നൽകുമെന്നും യൂട്യൂബ് പറയുന്നു.

ലിപ് സിങ്കോടുകൂടിയ ഓട്ടോ-ഡബ്ബിംഗ് (Auto dubbing with lip sync)

ലിപ‌്‌-സിങ്ക് വഴി യൂട്യൂബ് ഓട്ടോ-ഡബ്ബിംഗ് സവിശേഷതയെ കൂടുതൽ റിയലസ്റ്റിക്കാക്കുകയാണ്. നിലവിൽ 20 ഭാഷകളിൽ ഡബ്ബിംഗിനെ ഈ ഫീച്ചര്‍ പിന്തുണയ്‌ക്കുന്നു. ലിപ് സിങ്ക് ഫീച്ചർ ഉടൻ പരീക്ഷിച്ചു തുടങ്ങുമെന്നാണ് യൂട്യൂബ് പറയുന്നത്.

ലൈക്ക്‌നെസ് ഡിറ്റക്ഷൻ (Likeness detection)

യൂട്യൂബ് തങ്ങളുടെ ലൈക്ക്‌നെസ് ഡിറ്റക്ഷൻ ടൂൾ യൂട്യൂബ് പാട്‍ണർ പ്രോഗ്രാമിലെ എല്ലാ ക്രിയേറ്റേഴ്‌സിലേക്കും വ്യാപിപ്പിക്കുന്നു. നിങ്ങളുടെ മുഖ സാദൃശ്യമുള്ള അനധികൃത വീഡിയോകൾ എളുപ്പത്തിൽ കണ്ടെത്താനും നിയന്ത്രിക്കാനും നീക്കം ചെയ്യാൻ അഭ്യർഥിക്കാനും ഈ ടൂൾ കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനെ അനുവദിക്കുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming