ലെനോവോ വൈബ് കെ 5 നോട്ട് ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ളിപ്പ്കാര്‍ട്ടിലൂടെയാണ് ഫോണിന്‍റെ വില്‍പ്പന. പുതിയ ഒട്ടേറെ ഫീച്ചറുകള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്ന ഫോണാണ് വൈബ് കെ 5 നോട്ട്. നാല് ജിബി റാമുമായാണ് ഫോണ്‍ എത്തുക. ഫിംഗര്‍ പ്രിന്‍റ് സെന്‍സറിനൊപ്പമാണ് ഫോണ്‍ എത്തുക. 

5.50 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. എട്ട് മെഗാപിക്‌സല്‍ മുന്‍ ക്യാമറയും 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് 5.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണിന്‍റെ പ്രവര്‍ത്തനം. 16 ജി.ബി ആന്തരിക മെമ്മറിയാണ് ഫോണിനുള്ളത്. 3500 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.