1610 ല്‍ കണ്ടെത്തിയ യുറോപ്പയ്ക്ക് നമ്മുടെ ചന്ദ്രനെക്കാള്‍ വലുപ്പം കുറവാണ് വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളില്‍ വലുപ്പത്തില്‍ നാലാം സ്ഥാനമാണ് യുറോപ്പയ്ക്കുളളത്

ന്യൂയോര്‍ക്ക്: വ്യാഴത്തിന്‍റെ ഉപഗ്രഹമായ യുറോപ്പയില്‍ മനുഷ്യജീവിതം സാധ്യമാണെന്ന കണ്ടെത്തലില്‍ ഉറച്ചുനിന്ന് നാസ. ഭൂമിക്കുപുറത്ത് മനുഷ്യജീവിതത്തിന് ഏറ്റവും അനുയോജ്യമായത് എന്നാണ് യുറോപ്പയെപ്പറ്റി ശാസ്ത്രസമൂഹത്തിന്‍റെ നിഗമനം. വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളില്‍ വലുപ്പത്തില്‍ നാലാം സ്ഥാനമാണ് യുറോപ്പയ്ക്കുളളത്. 

1610 ല്‍ കണ്ടെത്തിയ യുറോപ്പയ്ക്ക് നമ്മുടെ ചന്ദ്രനെക്കാള്‍ വലുപ്പം കുറവാണ്. സൗരയുധത്തിലെ ആറാമത്തെ വലിയ ഉപഗ്രഹമാണ് യുറോപ്പ. യുറോപ്പയുടെ പ്രതലത്തില്‍ 20 കിലോമീറ്റര്‍ ഐസ് ആവരണമുണ്ടെന്നാണ് നാസയുടെ നിഗമനം. പ്രതലത്തില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ ആഴത്തില്‍ ഒരു സമുദ്രത്തിന്‍റെ സാന്നിധ്യവുമുണ്ട് എന്ന രീതിയില്‍ ചിലതെളിവുകളും ലഭിച്ചിട്ടുണ്ട്. ഇവ ജീവന്‍ പുലരാന്‍ അനുയേജ്യമായ അവസ്ഥ യുറോപ്പയില്‍ സൃഷ്ടിച്ചേക്കും.

2020 ല്‍ യുറോപ്പയ്ക്കായി ഒരു മിഷന്‍ തുടങ്ങാനിരിക്കുകയാണ് നാസ. വര്‍ഷങ്ങളെടുത്ത് പൂര്‍ത്തിയാക്കുന്ന യുറോപ്പ മിഷന് ശേഷം ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തതവരും.