Asianet News MalayalamAsianet News Malayalam

വൈറലായി 'മിന്നല്‍ ഷോ'; ഇതാണ് ഈ ചിത്രത്തിന് പിന്നിലെ രഹസ്യം

  • ഒകേ്ടവ് ഡ്രേഗന്‍ എന്ന റുമാനിയന്‍ ഫോട്ടോഗ്രാഫറുടെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാക്കുന്നത്
lightning in Bucharest Romania pic
Author
First Published Jun 28, 2018, 6:28 PM IST

ബുഷാറെസ്റ്റ് : ഒകേ്ടവ് ഡ്രേഗന്‍ എന്ന റുമാനിയന്‍ ഫോട്ടോഗ്രാഫറുടെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാക്കുന്നത്.  ഈ സാഹസത്തിന് ഇറങ്ങിത്തിരിച്ചത്. റുമേനിയയുടെ തലസ്ഥാനമായ ബുഷാറെസ്റ്റ് നഗരത്തിനു മുകളില്‍ മിന്നല്‍ പിണറുകളുടെ ദീപകാഴ്ചയാണ് ഫോട്ടോയില്‍. . ആകാശത്ത് ഒരല്‍പം പോലും സ്ഥലം ബാക്കി വയ്ക്കാതെ മിന്നല്‍ പുളഞ്ഞിറങ്ങുന്ന അസാധാരണ കാഴ്ചയായിരുന്നു അത്. 2018 ജൂണ്‍ 13നു ബുഷാറെസ്റ്റിലുണ്ടായ തണ്ടര്‍സ്‌റ്റോമാണ് ഒകേ്ടവിന് ഇത്തരമൊരു സുവര്‍ണാവരം ഒരുക്കിയത്. 

മിന്നലിന്‍റെ ടൈംലാപ്‌സ് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇദ്ദേഹം ചെയ്തത്. പല ചിത്രങ്ങള്‍ ചേര്‍ത്താണ് ഈ നാല്‍പത്തയഞ്ചുകാരന്‍ 'മിന്നല്‍മഴ' സൃഷ്ടിച്ചത്. എന്തുകൊണ്ടാണ് ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നതെന്നു ചോദിച്ചാല്‍ ഇദ്ദേഹത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ 'മിന്നലുകളെപ്പോലെ ഇത്രയേറെ ആശ്ചര്യജനകവും ആകര്‍ഷണ സ്വഭാവവുമുള്ള മറ്റേതു കാഴ്ചയുണ്ട് പ്രകൃതിയില്‍'. മിന്നലിന്റെ നീല, പര്‍പ്പിള്‍ വെളിച്ചങ്ങള്‍ ആകാശത്തിനു സമ്മാനിച്ചത് 'ഭയാനകമായ' ഒരു സൗന്ദര്യമായിരുന്നു. 

ആകാശത്ത് ഒരു നിശ്ചിത സ്ഥാനത്ത് 30 സെക്കന്‍ഡ് നേരത്തേക്കുണ്ടാകുന്ന മിന്നലുകളായിരുന്നു ടൈംലാപ്‌സ് ചിത്രമാക്കി മാറ്റിയത്. അങ്ങനെ ആകാശം ഒരു ക്യാന്‍വാസിനു സമാനമാക്കി. ആകാശത്തെ ഓരോ പോയിന്റിലും പുളഞ്ഞിറങ്ങിയ മിന്നലുകള്‍ പകര്‍ത്തി. അങ്ങനെ ലഭിച്ച മിന്നല്‍ ചിത്രങ്ങളുടെ 24 ഫ്രെയിമുകള്‍ കൂട്ടിച്ചേര്‍ത്താണ് ഒകേ്ടവ് 'മിന്നല്‍ ഷോ' ഒരുക്കിയത്. 

Follow Us:
Download App:
  • android
  • ios