4000 എംഎഎച്ച് ബാറ്ററി ശേഷിയുള്ള വിന്‍ഡ് 4 ല്‍ 10 മണിക്കൂറുകള്‍ തുടര്‍ച്ചയായി വീഡിയോ കാണാനും 42 മണിക്കൂര്‍ സംഗീതം ആസ്വദിക്കാനും കഴിയും. 28 മണിക്കൂര്‍ 4 ജി ടോക് സമയവും വിന്‍ഡ് 4 വാഗ്ദാനം നല്‍കുന്നു. സ്പീക്കറുകളുടെ നിലവാരവും മികച്ചതാണ്. മൂന്നു നിറങ്ങളില്‍ ലഭ്യമാകുന്ന വിന്‍ഡ് 4 സ്മാര്‍ട്ട് ഫോണിന് വില 6799 രൂപയാണ്.
2 മൈക്രോ സിമ്മുകള്‍ ഉപയോഗിക്കാവുന്ന വിന്‍ഡ് 4 മോഡലിന് അഞ്ചിഞ്ച് എച്ച്ഡി (720 x 1280 പിക്സല്‍ ഐപിഎസ്എല്‍സിസി ഡിസ്പ്ലേയാണുള്ളത്. ആന്‍ഡ്രോയ്സ് 5.1 ലോലിപോപ്പ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡ് 4 ന് 1 ജിബി മെമ്മറിയാണുള്ളത്.
4ജിയുടെ യഥാര്‍ത്ഥ അനുഭവം നല്‍കുന്ന ഫ്ളെയിം 2 വില്‍ വോയ്സ് ഓഫര്‍ വൈഫൈ, വീഡിയോ, ഓഡിയോ കോണ്‍ഫറന്‍സ് സൗകര്യം, വേഗത്തിലുള്ള ഡൗണ്‍ലോഡിങ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. 5 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ, എല്‍ഇഡി ഫ്ളാഷ് തുടങ്ങിയവയാണ് ഫ്ളെയിം 2 വിന്‍റെ പ്രത്യേകതകള്‍.
