Asianet News MalayalamAsianet News Malayalam

ഐഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പൊള്ളല്‍

Man Sustains Severe Burns After iPhone 6 Explodes In His Pocket
Author
First Published Aug 3, 2016, 6:44 AM IST

സിഡ്‌നി: ഐ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പൊള്ളല്‍. സിഡ്‌നിയില്‍ നിന്നുള്ള ഗരേത് ക്ലിയര്‍ (36) എന്ന യുവാവിനാണ് പരുക്കേറ്റത്. ന്യൂ സൗത്ത് വെയില്‍സിലെ മെയിന്‍ ഡാമിന് ചുറ്റും സൈക്ലിംഗ്ഗ്  നടത്തുന്നതിനിടെ ക്ലിയറിന്‍റെ പോക്കറ്റില്‍ കിടന്ന ഐ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 

കാലില്‍ ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്. വിഷയം ആപ്പിള്‍ കമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതിന് ആപ്പിള്‍ ക്ലിയറുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫോണിലെ ലിഥിയം ആയോണ്‍ ബാറ്ററിയുടെ പ്രശ്നമായിരിക്കാം സംഭവത്തിലേക്ക് നയിച്ചത് എന്നാണ് ന്യൂസൗത്ത് വെയില്‍സ് യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ ഡാ വെ യാംങ് പറയുന്നു.

Follow Us:
Download App:
  • android
  • ios