മെസ്യൂ എം3 മാക്സ് പുറത്തിറങ്ങി. ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കള്‍ ബിയജിംങ്ങിലാണ് ഈ ഫോണ്‍ പുറത്തിറക്കിയത്. 6 ഇഞ്ചാണ് ഈ ഫോണിന്‍റെ ഡിസ്പ്ലേ. പോളി സിലിക്കോണ്‍ ആണ് ഡിസ്പ്ലേ. 4100 എംഎഎച്ചാണ് ഈ ഫോണിന്‍റെ ബാറ്ററി ശേഷി. 45 ശതമാനം ചര്‍ജ് 30 മിനുട്ട് കൊണ്ട് ചാര്‍ജ് ചെയ്യപ്പെടുന്ന ഫാസ്റ്റ് റീചാര്‍ജിംഗ് ഈ ഫോണിനിലുണ്ട്. ഒപ്പം ഈ ഫോണില്‍ ഗസ്റ്റ് മോഡും, ഫിംഗര്‍പ്രിന്‍റ് സ്കാനറുമുണ്ട്.

64 ബിറ്റ് ചിപ്പ് ആണ് ഈ ഫോണിന്‍റെ കരുത്ത്. 3ജിബിയാണ് റാം ശേഷി. 64 ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ്. 128 ജിബി എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. 13 എംപി പിന്‍ ക്യാമറയും, 5 എംപി മുന്‍ക്യാമറയും ഈ ഫോണിനുണ്ട്. ഗ്രേ, സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ കളറുകളില്‍ ലഭിക്കുന്ന ഫോണിന്‍റെ ഇപ്പോഴത്തെ വില 255 ഡോളറാണ്.