ന്യൂജഴ്സി: കോപ്പയില്‍ ചിലി വീണ്ടും രാജാക്കന്മാരായി‍. എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിനൊടുവിലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് അര്‍ജന്റീനയെ 4-2നു പരാജയപ്പെടുത്തി ചിലി കോപ്പയില്‍ വീണ്ടും മുത്തമിട്ടത്.

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത ലയണല്‍ മെസി പോസ്റ്റിനു പുറത്തേക്കടിച്ച പന്ത് അര്‍ജന്‍റീനിയന്‍ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയത്. അര്‍ജന്‍റീനയുടെ തോല്‍വിക്ക് പുറമേ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു. ആദ്യം അര്‍ജന്‍റീനയ്ക്കും മെസിക്കും എതിരായിരുന്നെങ്കില്‍ പിന്നീട് മെസി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ട്രോളുകളുടെ സ്വഭാവം മാറി.

ട്രോള്‍ കടപ്പാട് - ട്രോള്‍ മലയാളം, ഐസിയു