ഷവോമി ആരാധകര്‍ കാത്തിരുന്ന എം.ഐ എല്‍.ഇ.ഡി 4 ടി.വി ഇന്ത്യയില്‍ അവതരിപ്പിച്ചു. 4.9 മില്ലിമീറ്റര്‍ മാത്രം കനമുള്ള 55 ഇഞ്ച് ടി.വിക്ക് 39,999 രൂപയാണ് വില. 4 കെ ദൃശ്യമിഴിവിന് പുറമെ ഡോള്‍ബി, ഡിടിഎസ് ശബ്ദ സംവിധാനങ്ങളുമുണ്ട്. 10 സ്‌പീക്കറുകളുള്ള റെഡ്മി ബാറും ടി.വിയ്‌ക്കൊപ്പം ഉണ്ടാകും. ഇതിന് പുറമെ രണ്ട് റിയര്‍ സ്‌പീക്കറുകളും ഒരു സബ് വൂഫറും കൂടിച്ചേരുമ്പോള്‍ മികച്ച ശബ്ദ അനുഭവം സമ്മാനിക്കും. മൂന്ന് എച്ച്.ഡി.എം.ഐ പോര്‍ട്ടുകളും, രണ്ട് യു.എസ്.ബി സ്ലോട്ടുകളും ഇതിനുണ്ട്. അംലോജിക് 64 ബിറ്റ് ക്വാഡ് കോര്‍ പ്രൊസസറാണ് ടിവിയില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ജി.ബി റാമും എട്ട് ജി.ബി സ്‌റ്റോറേജുമാണ് ടിവിയ്‌ക്കുള്ളത്. 

കൂടുതല്‍ വിവരങ്ങള്‍ക്കായി വീഡിയോ കാണാം