Asianet News MalayalamAsianet News Malayalam

ഇവോക് ഡ്യുവല്‍ നോട്ട് ഇന്ത്യന്‍ വിപണിയില്‍

Micromax Evok Dual Note With Dual Rear Cameras Launched
Author
First Published Aug 20, 2017, 12:58 AM IST

ഇന്ത്യന്‍ മൊബൈല്‍ വിപണിയിലെ ചൈനീസ് കടന്നുകയറ്റത്തില്‍ ഒന്നു പതറിയിരിക്കുകയാണ് തദ്ദേശീയ ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ്. അതിനിടയിലാണ് മൈക്രോമാക്സ് പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇവോക് ഡ്യുവല്‍ നോട്ട് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നു. 9,999 രൂപയാണ് ഇതിന്‍റെ വിലയെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് ഡ്യുവല്‍ ക്യാമറയാണുള്ളത്. ഓഗസ്റ്റ് 22 മുതല്‍ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും ഇവോക് ഡ്യുവല്‍ നോട്ട് വാങ്ങാന്‍ സാധിക്കും.

സോണി ഐഎംഎക്‌സ് 208 ലെന്‍സിന്‍റെ 13 മെഗാപിക്‌സല്‍ ക്യാമറയും 5 മെഗാപിക്‌സലിന്‍റെ മറ്റൊരു ക്യാമറയുമാണ് പിന്നിലുള്ളത്. 5 മെഗാപിക്‌സലിന്‍റെ തന്നെയാണ് ഫ്രണ്ട് ക്യാമറയും. 3000 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 260 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈയും 11 മണിക്കൂര്‍  ടോക്ക് ടൈമും ബാറ്ററി നല്‍കും. 

1920x1080 പിക്‌സല്‍ റെസലൂഷന്‍ ഉള്ള 5.5ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ, മീഡിയാടെക് എംടി 6750 ഒക്ടാകോര്‍ പ്രോസസര്‍, 32 ജിബി ഇന്‍റേണല്‍ സ്‌റ്റോറേജ്, ഉള്ള 4 ജിബി റാമിന്‍റെയും യുടെയും 3 ജിബി റാമിന്‍റെയും രണ്ട് പതിപ്പുകള്‍ ഉണ്ടാവും.  എസ് ഡി കാര്‍ഡ് ഉപയോഗിച്ചു 64 ജിബി വരെ വര്‍ധിപ്പിക്കാം. 

ഗോള്‍ഡ്, പ്രഷ്യന്‍ ബ്ല്യൂ എന്നീ രണ്ടു നിറങ്ങളില്‍ ഇവോക് ഡ്യുവല്‍ നോട്ട് ലഭ്യമാവും. 4 ട്ട ര്‍മ്പന്തസ്സഞ്ഞ , ബ്ലൂടൂത്ത് , ചാര്‍ജിങിനായി ടൈപ്പ് സി യുഎസ്ബി പോര്‍ട്ട്, വൈഫൈ , ഡ്യൂവല്‍ സിം , ജിപിഎസ് എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളുമുണ്ട്.

Follow Us:
Download App:
  • android
  • ios