ഏറ്റവും വലിയ ഇന്ത്യന്‍ ഹാന്‍ഡ് സെറ്റ് ബ്രാന്റാണ് മൈക്രോമാക്സ്. എന്നാല്‍ വിപണിയിലെ കടുത്ത മത്സരം നേരിടാന്‍ മൈക്രോമാക്സ് ആകെ മാറാനൊരുങ്ങുകയാണ്. പുതിയ ലോഗോയും അതോടൊപ്പം 19 പുതിയ ഉത്പന്നങ്ങളും അവതരിപ്പിക്കുകയാണ് മൈക്രോമാക്സ്. 

ടിവിയും സ്‌മാര്‍ട്‌ ഫോണും ഫാബ്‌ലെറ്റുകളും ടാബ്‌ലെറ്റുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. കൂടാതെ മൈക്രോമാക്സിന്റെ പ്രത്യേക ഇ- സ്റ്റോറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 

ചടങ്ങില്‍ കമ്പനി അവതരിപ്പിച്ച സ്‌മാര്‍്ട്‌ഫോണുകള്‍ ഇവയാണ്- മൈക്രോമാക്സ് ബോള്‍ട്ട് സുപ്രിം, ബോള്‍ട്ട് സുപ്രിം2, ബോള്‍ട്ട് ക്യു381,കാന്‍വാസ് സ്പാര്‍ക്ക് 2+, കാന്‍വാസ് ഇവോക്, കാന്‍വാസ് മെഗാ 2, കാന്‍വാസ് യുണൈറ്റ് 4, കാന്‍വാസ് 6, കാന്‍വാസ് 6 പ്രോ.