വരുന്ന ഓഗസ്റ്റില്‍ പദ്ധതി ആരംഭിക്കും. ഒന്നേകാല്‍ വര്‍ഷത്തിനുള്ളിലാണ് 'മറേയ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കുക. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ സെക്കന്‍റില്‍ 160 ടെറാബൈറ്റ് ഡാറ്റ കേബിളിലൂടെ കൈമാറാനാകും. അമേരിക്കയിലെ വടക്കന്‍ വെര്‍ജീനിയില്‍ നിന്നും ആരംഭിച്ച് സ്‌പെയിനിലെ ബില്‍ബാവോയിലാണ് കേബിള്‍ ശൃംഖല അവസാനിക്കുക. 

ബില്‍ബാവോയില്‍ നിന്നും ആഫ്രിക്ക, ഏഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ ഇന്‍റര്‍നെറ്റ് ഹബ്ബുകളുമായി കണക്ട് ചെയ്യുമെന്നും ഫെയ്‌സ്ബുക്ക് മൈക്രോസോഫ്റ്റ് അധികൃതര്‍ പറഞ്ഞു. ടെലിഫോണിക്കയുടെ ഉടമസ്ഥതയിലുള്ള ഗ്ലോബര്‍ കമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ ടെലിക്‌സിയസുമായി സഹകരിച്ചാണ് കേബിള്‍ പദ്ധതി.

ലഭ്യമായ ഏറ്റവും മികച്ച ഇന്റര്‍നെറ്റ് സൗകര്യം നല്‍കാന്‍ സഹായിക്കുന്ന പുതു സാങ്കേതികവിദ്യകള്‍ തേടാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡണ്ട് നജം അഹമ്മദ് പറഞ്ഞു. ക്ലൗഡ് കമ്പ്യൂട്ടിങ്ങിന് വര്‍ധിച്ചുവരുന്ന സ്വീകാര്യത മുന്നില്‍ കണ്ടാണ് പുതിയ പദ്ധതിയെന്ന് മൈക്രോസോഫ്റ്റ് പ്രതിനിധി ക്രിസ്റ്റിയന്‍ ബെലാഡി പ്രതികരിച്ചു.