തിരുവനന്തപുരം: വൈദ്യുതിബില്‍ അടയ്ക്കുന്നതിനായി കെഎസ്ഇബി അവതരിപ്പിച്ച മൊബൈല്‍ ഒറിജിനല്‍ ആപ്പ് പരിചയപ്പെടുത്തി മന്ത്രി എം.എം മണി. കഴിഞ്ഞ ദിവസം കെഎസ്ഇബി അവതരിപ്പിച്ച മൊബൈല്‍ ആപ്പിന് സമാനമായ നിരവധി ആപ്പുകള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാണെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യഥാര്‍ത്ഥ ആപ്പ് ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി മന്ത്രി എം.എം മണി തന്നെ രംഗത്തെത്തിയത്. 

കെഎസ്ഇബി എന്ന പേരിലൂള്ള ഈ മൊബൈല്‍ ആപ്ലിക്കേഷനുപയോഗിച്ച് എല്ലാ ഉപഭോക്താക്കള്‍ക്കും മൊബൈല്‍ ഫോണ്‍, ടാബ് ലെറ്റ്, എന്നിവ വഴി ഏതു സമയത്തും വൈദ്യതില്‍ ബില്‍ തുക അടയ്ക്കാന്‍ സാധിക്കും. മൊബൈല്‍ നമ്പര്‍ മാത്രം ഉപയോഗിച്ചാണ് വൈദ്യതിബില്‍ തുക അടയ്ക്കാന്‍ സംധിധാനം ഒരുക്കിയിരിക്കുന്നത്.

വൈദ്യുതിബില്‍ ഓണ്‍ലൈന്‍വഴി അടയ്ക്കാന്‍ നിലവിലുള്ള പദ്ധതികള്‍ക്കു പുറമേ രണ്ടു പദ്ധതികളാണ് കഴിഞ്ഞദിവസം കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് സമര്‍പ്പിച്ചത്. ബാങ്ക് അക്കൌെണ്ടില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് യഥാസമയം വൈദ്യുതിബില്‍ തുക ഓട്ടോമാറ്റിക്ക് ആയി കെഎസ്ഇബിയിലേക്ക് വരവ് വെയ്ക്കുന്നതിനുള്ള സംവിധാനമാണ് രണ്ടാമത്തേത്. എന്‍.എ.സി.എച്ച് വഴി ഒരുക്കുന്ന ഈ പദ്ധതിയുടെ സ്‌പോണ്‍സര്‍ ബാങ്കായി കോര്‍പ്പറേഷന്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നു.