മകൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കയറി 'വഴിമുട്ടിയ' അമ്മക്ക് പുറത്തേക്കുള്ള വഴി കാണിച്ചത് പൊലീസ്. മകൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ അറിയാതെ കയറിയ ഇംഗ്ലണ്ട് സ്വദേശി ലോണ തോമസ് ലോഗൗട്ട് ചെയ്യുന്നതെങ്ങനെ എന്ന് മകനോട് ചോദിക്കുന്ന പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
തൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് എന്ന് കരുതി ലോണ തോമസ് കയറിയത് മകൻ്റെ അക്കൗണ്ടിലായിരുന്നു. അക്കൗണ്ട്
പേജിൻ്റെ വലതുവശത്തു മുകളിൽ കാണുന്ന ആരോയിൽ പോയി ലോഗൗട്ട് ചെയ്യണമെന്ന മറുപടിയാണ് പൊലീസ് നൽകിയത്. 101 വിശദ മറുപടികളാണ് ലോണക്ക് ലഭിച്ചത്. ഏകേശം 3000 പേരാണ് ലോണയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്. 275 പേർ ഷെയർ ചെയ്തു. അമ്മയെ ലോഗൗട്ട് ചെയ്യാൻ സഹായിച്ചതിന് മകൻ ഡാനിയൽ പോലീസ് ഡിപ്പാർട്ട്മെൻ്റിന് നന്ദി അറിയിക്കുകയും ചെയ്തു.
