മൈക്രോസോഫ്റ്റിന് സന്തോഷം നല്‍കി ഒരു വാര്‍ത്ത. അടുത്തിടെ അവതരിപ്പിച്ച സര്‍ഫസ് പ്രോയ്ക്ക് മികച്ച പ്രതികരണം. ആപ്പിളിന്‍റെ മാക് ഉപേക്ഷിച്ച് സര്‍ഫസിലേക്ക് മാറുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. നവംബര്‍ മാസത്തില്‍ ഇതുവരെ ഇല്ലാത്ത വില്‍പ്പനയാണ് സര്‍ഫസ് പ്രോ ഉണ്ടാക്കിയത് എന്നാണ് മൈക്രോസോഫ്റ്റിന്‍റെ അവകാശവാദം.

പ്രഫഷണലുകള്‍ക്ക് ഇടയിലാണ് സര്‍ഫസിന് പ്രിയം ഏറുന്നത്. പുതിയ മാക് ബുക്ക് പ്രോയെക്കാള്‍ മെച്ചം എന്ന പേര് നേടാന്‍ സര്‍ഫസ് പ്രോയ്ക്ക് സാധിക്കുന്നു. മൈക്രോസോഫ്റ്റിന്‍റെ ബ്ലോഗ് പോസ്റ്റ് പറയുന്നു. 

മാക്ബുക്ക് പ്രോയുടെ 2016 പതിപ്പ് എസ്.ഡി കാര്‍ഡ് സ്ലോട്ട് പോലുള്ള പ്രഫണല്‍സ് ഉപയോഗിക്കുന്ന പല ഫീച്ചറും ഇല്ലാതെ എത്തിയതാണ് സര്‍ഫസിന് മെച്ചമായത് എന്നാണ് റിപ്പോര്‍ട്ട്.