Asianet News MalayalamAsianet News Malayalam

ഭൂമിയുടെ ആയുസിന് വേണ്ടി 15000 ശാസ്ത്രകാരന്മാര്‍

More than 15000 scientists from 184 countries issue warning to humanity
Author
First Published Nov 14, 2017, 2:39 PM IST

ന്യൂയോര്‍ക്ക്: ഭൂമിയുടെ ആയുസിന് വേണ്ടി ശാസ്ത്രകാരന്മാരുടെ മുന്നറിയിപ്പ് കത്ത്‍. 15,000ത്തോളം ശാസ്ത്രജ്ഞന്മാരാണ് ഭൂമിയുടെ ആയുസ്സിന്‍റെ കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിയുള്ള കത്തില്‍ പിന്തുണ അറിയിച്ചിരിക്കുന്നത്. കാലാവസ്ഥാ മാറ്റം, വനനശീകരണം, ശുദ്ധജലക്ഷാമം, അനിയന്ത്രിതമായ ജനസംഖ്യാ വര്‍ധന, തുടങ്ങിയ നിരവധി കാരണങ്ങള്‍ ഭൂമിയിലെ ജീവന്‍റെ ആയുസ് കുറയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

1992ലാണ് ഈ മുന്നറിയിപ്പ് കത്ത് ആദ്യമായി എഴുതിയിരുന്നത്. ഇതില്‍ ആദ്യം ഒപ്പ് വച്ചിരുന്നത് 1700 ശാസ്ത്രജന്മാരായിരുന്നു. ഇതിനുള്ള അനുബന്ധമെന്നോണം പിന്നീട് പുറത്തിറക്കിയ മുന്നറിയിപ്പ് കത്തിലാണ് 184 രാജ്യങ്ങളില്‍ നിന്നുമുള്ള 15,000 ശാസ്ത്രജ്ഞന്മാര്‍ ഒപ്പ് വച്ചിരിക്കുന്നത്.540 മില്യണ്‍ വര്‍ഷങ്ങള്‍ക്കിടെ ജീവിവര്‍ഗം നേരിടുന്ന ആറാമത് കൂട്ടനാശ ഭീഷണിയാണ് ഈ നൂറ്റാണ്ടിന്‍റെ അവസാനമാകുമ്പോഴേക്കും സമാഗതകമാകുന്നതെന്നും ഇതില്‍ മനുഷ്യനായിരിക്കും കൂടുതല്‍ നാശമുണ്ടാവുകയെന്നും ശാസ്ത്രജ്ഞന്മാര്‍ ആപത് സൂചനയേകുന്നു. 

ഇതില്‍ നിന്നും രക്ഷപ്പെടാനായി ചില മുന്‍കരുതലുകള്‍ എടുത്താല്‍ നന്നായിരിക്കുമെന്നും ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നു. അതായത് കുറച്ച് മാംസം കഴിക്കുക, കുറച്ച് കുട്ടികള്‍ക്ക് ജന്മമേകുക, കുറച്ച് മാത്രം ഉപഭോഗിക്കുകയും ഗ്രഹത്തെ രക്ഷിക്കുന്നതിനായി ഗ്രീന്‍ എനര്‍ജി ഉപയോഗിക്കുക തുടങ്ങിയവയാണ് ശാസ്ത്രജ്ഞന്മാര്‍ നാശത്തെ തടുക്കുന്നതിനായി നിര്‍ദേശിച്ചിരിക്കുന്നത്. 

ഓരോരുത്തര്‍ക്കും ലഭ്യമാകുന്ന ശുദ്ധ ജലത്തില്‍ 26 ശതമാനം ഇടിവാണ് സമീപകാലത്തുണ്ടായിരിക്കുന്നതെന്നും ഇത് ജീവിവര്‍ഗങ്ങളുടെ നിലനില്‍പ്പിന് കടുത്ത ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വര്‍ധിച്ച് വരുന്ന ജനസംഖ്യ ഭൂമിയിലെ അമൂല്യ വിഭവങ്ങളെ നിയന്ത്രണാതീതമായി ഉപഭോഗിച്ച് കൊണ്ടിരിക്കുന്നത് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് ഈ കത്ത് മുന്നറിയിപ്പേകുന്നു. 

സമുദ്രത്തിലെ ഡെഡ് സോണുകളില്‍ സമീപകാലത്തായി 75ശതമാനമാണ് പെരുപ്പമുണ്ടായിരിക്കുന്നത്. ഇതിന് പുറമെ വനപ്രദേശങ്ങള്‍ വന്‍തോതില്‍ കാര്‍ഷിക ഭൂമികളോ വാസസ്ഥലങ്ങളോ ആക്കുന്നതും ഭൂമിക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഗോള വ്യാപകമായി കാര്‍ബണ്‍ പുറന്തള്ളല്‍ വ്യാപിച്ചതും പ്രശ്‌നമാകുന്നുണ്ട്. പ്രകൃതിക്ക് മേലുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കടന്ന് കയറ്റം മനുഷ്യന്റെ കൂട്ട നാശത്തിനായിരിക്കും വഴിയൊരുക്കുകയെന്നാണ് ഈ കത്ത് ആപത് സൂചനയേകുന്നത്. 

നോബല്‍ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞന്മാരാണ് കഴിഞ്ഞ 25 വര്‍ഷങ്ങളായി ഈ കത്തില്‍ ഒപ്പ് വച്ച് കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞന്മാരില്‍ ഭൂരിഭാഗവുമെന്ന് കാണാം. ഭൂമിയുടെ ഭാവിയെച്ചൊല്ലി ആഗോള ശാസ്ത്രസമൂഹത്തിന് വളരെ നിരാശാപൂര്‍വമായ കാഴ്ചപ്പാടാണുള്ളതെന്ന് ഈ കത്തില്‍ നിന്നും വായിച്ചെടുക്കാം. 

ഓസോണ്‍ പാളിയിലെ വിള്ളല്‍ കൂടാതെ ഭൂമിക്ക് ഭീഷണിയാകുന്ന ഇതിലെ മിക്ക കാര്യങ്ങളും 1992ലായിരുന്നു തിരിച്ചറിഞ്ഞിരുന്നത്. ഇവയെല്ലാം ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ വഷളായി വരുന്നതാണ് ഈ കത്തുയര്‍ത്തുന്ന മുന്നറിയിപ്പ് സത്യമാകുന്നതിനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios