Asianet News MalayalamAsianet News Malayalam

മോട്ടോ ഇ4 പ്ലസ് ഇന്ത്യയില്‍ എത്തി

Moto E4 Plus Specs price features and everything you need to know
Author
First Published Jul 12, 2017, 3:56 PM IST

ഇന്ത്യൻ വിപണി കീഴടക്കാൻ  മോട്ടോ ഇ4 പ്ലസ് ഇന്ത്യയില്‍ വരുന്നു. 5000എംഎഎച്ച് ബാറ്ററിയിൽ പുറത്തിറങ്ങുന്ന ഫോൺ മോട്ടോ ഇ നിരയിൽ തന്നെ ഏറ്റവും വലുതാണ്. 5.5 ഇഞ്ച് ഡിസ് പ്ലേയിലാണ് മോട്ടോ ഇ പ്ലസിനുള്ളത്. 9,999 രൂപ വിലയിലാണ് ഇന്ത്യൻ വിപണിയിൽ ഫോൺ എത്തുന്നത്.  

ഷിയോമി റെഡ്മീ നോട്ട് 4, നോക്കിയോ 3 എന്നിവയായിരിക്കും മോട്ടോ ഇ4 പ്ലസിന്‍റെ ഇന്ത്യന്‍ വിപണിയിലെ പ്രധാന എതിരാളികള്‍. ഫ്ലിപ്പ്കാര്‍ട്ട് വഴി എക്സ്ക്യൂസീവായി ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും. അടുത്തിടെ ഇറങ്ങിയ മോട്ടോ ജി5ന് സമാനമായ രൂപഘടനയാണ് മോട്ടോ ഇ4 പ്ലസിന്‍റെത്. മോട്ടോ ഇ4 പ്ലസിന്‍റെ ഹോം ബട്ടണിൽ ഫിംഗർ പ്രിന്റ് സ്കാനറും ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഈ വിലയില്‍ ലഭിക്കുന്ന ഫോണുകളില്‍ ഈ പ്രത്യേക വിരളമാണ്.

181 ഗ്രാം ഭാരം മാത്രമുളള വളരെ കനം കുറഞ്ഞ രൂപത്തിലാണ് ഇ4 പ്ലസ് ലഭിക്കുക. മോട്ടോ ഇ4 പ്ലസിന്‍റെ ഹോം ബട്ടണിൽ ഫിംഗർ പ്രിന്‍റ് സ്കാനറും ലഭ്യമാണ്. 720x1280 പിക്സൽ റെസല്യൂഷനാണ് ഫോണിന്. മീഡിയടെക് എംടി6737 പ്രൊസസറാണ് ഫോണിനുളളത്.  3 ജിബി റാം, 32 ജിബി ഇന്‍റേണല്‍ മെമ്മറി, 13 എംപി റെയർ ക്യാമറ , 5 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഫോണിന്‍റെ സവിശേഷതകൾ. 
 

Follow Us:
Download App:
  • android
  • ios