5.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിന് 3000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 15 മിനുട്ട് കൊണ്ട് ചാര്‍ജ് ചെയ്താല്‍ ആറു മണിക്കൂര്‍ നേരം ഉപയോഗിക്കാന്‍ പറ്റുന്ന ടര്‍ബോ ചാര്‍ജ്ജര്‍ ഫോണിന്റെ പ്രത്യേകതയാണ്. 13 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയും അഞ്ച് മെഗാ പിക്‌സല്‍ പിന്‍ ക്യാമറയുമാണ് മോട്ടോ ജിക്ക് ഉള്ളത്. ഫിംഗര്‍ പ്രിന്റ് സെന്‍സറും 16 മെഗാ പിക്‌സല്‍ ക്യാമറയുമാണ് മോട്ടോ ജി4 പ്ലസിന്റെ ആകര്‍ഷകമായ സവിശേഷതകള്‍. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ഓണ്‍ലൈന്‍ റീട്ടൈലേര്‍സായ ആമസോണില്‍ നിന്നും മോട്ടോ ജി4 പ്ലസ് ഫോണ്‍ ബുക്ക് ചെയ്യാം. 13499 രൂപ മുതലാണ് വില തുടങ്ങുന്നത്. മോട്ടോ ജി4 അടുത്ത മാസമാകും വിപണിയിലെത്തുക.

അതേസമയം മുന്‍ മോഡലുകളില്‍നിന്ന് വ്യത്യസ്‌തമായി ആമസോണ്‍ വഴിയായിരിക്കും പുതിയ മോട്ടോ ഫോണുകള്‍ വില്‍ക്കുക. മോട്ടോയുടെ നിലവിലുള്ള മോഡലുകള്‍ പ്രധാനമായും ഫ്ലിപ്പ് കാര്‍ട്ട് വഴിയായിരുന്നു വിറ്റഴിച്ചിരുന്നത്. എന്നാല്‍ 2015 ഫെബ്രുവരി മുതല്‍ മോട്ടോ ഫോണുകള്‍ സ്‌നാപ്‌ഡീല്‍, ആമസോണ്‍ എന്നിവ വഴിയും വ്യാപകമായി ലഭ്യമായിരുന്നു.

നിലവില്‍ ചൈനീസ് വമ്പന്‍മാരായ ലെനോവൊയുടെ ഉടമസ്ഥതയിലാണ് മോട്ടറോള. 2014 ഫെബ്രുവരിയില്‍ മോട്ടോ മോഡലുകള്‍ രംഗത്തിറക്കിയതോടെയാണ് ഇന്ത്യന്‍ സ്‌മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മോട്ടറോള വലിയ സാന്നിദ്ധ്യമായി മാറിയത്.