നേരത്തെ മോട്ടോ ജി4, മോട്ടോ ജി4 പ്ലസ് എന്നിവയ്‌ക്കൊപ്പമാണ് അമേരിക്കയിലും മറ്റും മോട്ടോ ജി4 പ്ലേ പുറത്തിറക്കിയത്. എന്നാല്‍ ആദ്യ രണ്ടു മോഡലുകളും ഇന്ത്യന്‍ വിപണിയില്‍ എത്തിയെങ്കിലും മോട്ടോ ജി4 പ്ലേ എന്നുമുതല്‍ ഇവിടെ ലഭ്യമാകുമെന്ന് ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ ഫോണ്‍ പുറത്തിറക്കുന്ന വിവരം മോട്ടറോള ഇന്ത്യ സ്‌ഥിരീകരിച്ചത്. ഇതിന്റെ വില സംബന്ധിച്ച് സൂചനകളൊന്നും ഇല്ലെങ്കിലും മോട്ടോ ജി4, ജി4 പ്ലസ് എന്നിവയുടെ വില പരിഗണിക്കുമ്പോള്‍ മോട്ടോ ജി4 പ്ലേയ്‌ക്ക് ഏകദേശം 10000 രൂപയായിരിക്കും ഇന്ത്യയിലെ വില എന്നാണ് അറിയുന്നത്. അമോസണ്‍ ഇന്ത്യ വഴിയാകും ഈ ഫോണും വിറ്റഴിക്കുക.

5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‌മാലോ ഒ എസ്, 1.4 ജിഗാഹെര്‍ട്സ് ക്വാഡ്-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, രണ്ടു ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ഡ്യുവല്‍ സിം, എട്ട് എംപി ക്യാമറ, അഞ്ച് എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് അടിസ്ഥാന സവിശേഷതകള്‍, 4ജി, എല്‍ടിഇ, ത്രീജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നീ കണക്‌ടിവിറ്റി ഓപ്‌ഷനുകളും ഈ ഫോണിനുണ്ട്. 2800 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി4 പ്ലേയ്‌ക്ക് ഉള്ളത്.