ഇക്കാര്യം ട്വിറ്റര്‍ വഴി മോട്ടറോള ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 5.5 ഇഞ്ച് ഡിസ്‌പ്ലേയും 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 13-16 മെഗാപിക്‌സല്‍ ക്യാമറ എന്നീ സവിശേഷതകളുണ്ടെന്ന് കരുതപ്പെടുന്ന പുതിയ മോട്ടോ ഫോണുകള്‍ മിക്കവാറും മെയ് 17ന് അവതരിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി സ്ഥിരീകരണം നല്‍കിയിട്ടില്ല.

അതേസമയം മുന്‍ മോഡലുകളില്‍നിന്ന് വ്യത്യസ്‌തമായി ആമസോണ്‍ വഴിയായിരിക്കും പുതിയ മോട്ടോ ഫോണുകള്‍ വില്‍ക്കുക. മോട്ടോയുടെ നിലവിലുള്ള മോഡലുകള്‍ പ്രധാനമായും ഫ്ലിപ്പ് കാര്‍ട്ട് വഴിയായിരുന്നു വിറ്റഴിച്ചിരുന്നത്. എന്നാല്‍ 2015 ഫെബ്രുവരി മുതല്‍ മോട്ടോ ഫോണുകള്‍ സ്‌നാപ്‌ഡീല്‍, ആമസോണ്‍ എന്നിവ വഴിയും വ്യാപകമായി ലഭ്യമായിരുന്നു.

നിലവില്‍ ചൈനീസ് വമ്പന്‍മാരായ ലെനോവൊയുടെ ഉടമസ്ഥതയിലാണ് മോട്ടറോള. 2014 ഫെബ്രുവരിയില്‍ മോട്ടോ മോഡലുകള്‍ രംഗത്തിറക്കിയതോടെയാണ് ഇന്ത്യന്‍ സ്‌മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മോട്ടറോള വലിയ സാന്നിദ്ധ്യമായി മാറിയത്.