Asianet News MalayalamAsianet News Malayalam

രാജ്യത്തുടനീളം 5ജി സേവനങ്ങൾ; 2023 ഡിസംബറോടെ പ്രാവർത്തികമാക്കുമെന്ന് മുകേഷ് അംബാനി

2023 ഡിസംബറോടെ ജിയോ മിതമായ നിരക്കിൽ 5G സേവനങ്ങൾ ആരംഭിക്കുമെന്നും രാജ്യത്തിന്റെ എല്ലാ ഭാ​ഗത്തേക്കും വ്യാപിപ്പിക്കുമെന്നും അംബാനി

Mukesh Ambani Promises 5G service in India from December 2023
Author
First Published Oct 1, 2022, 2:22 PM IST

2023 ഡിസംബറോടെ രാജ്യത്തുടനീളം 5G സേവനങ്ങൾ ലഭ്യമാക്കുകയാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നതെന്ന് ശതകോടീശ്വരൻ മുകേഷ് അംബാനി. ഇന്ന് നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ (IMC-2022) ആറാമത് എഡിഷൻ ഉദ്ഘാടനത്തിന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023 ഡിസംബറോടെ ജിയോ മിതമായ നിരക്കിൽ 5G സേവനങ്ങൾ ആരംഭിക്കുമെന്നും രാജ്യത്തിന്റെ എല്ലാ ഭാ​ഗത്തേക്കും വ്യാപിപ്പിക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് മേധാവി പറഞ്ഞു. 

മൊബൈൽ ഫോണുകളിൽ അതിവേഗ ഇന്റർനെറ്റിന്റെ യുഗത്തിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച 5ജി ടെലിഫോൺ സേവനങ്ങൾ രാജ്യത്ത് ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്‌സ്, ബ്ലോക്ക്‌ ചെയിൻ, മെറ്റാവേർസ് തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകൾ അൺലോക്ക് ചെയ്യാൻ 5G സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ഇനി ഏഷ്യൻ മൊബൈൽ കോൺഗ്രസും ഗ്ലോബൽ മൊബൈൽ കോൺഗ്രസും ആയി മാറുമെന്ന് അംബാനി പറഞ്ഞു. ഏറ്റവും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ നിരക്കുകൾ ജിയോ വാഗ്ദാനം ചെയ്യുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഉപയോക്താക്കൾ 5G പ്ലാനുകൾക്ക് വലിയ തുക നൽകേണ്ടതില്ലെന്നും അവ താങ്ങാവുന്ന വിലയിൽ അവതരിപ്പിക്കുമെന്നും കേന്ദ്രസർക്കാർ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയിലെ 5ജി യു​ഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.  ഇന്ന്  മുതൽ രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമായി തുടങ്ങും. എട്ട് നഗരങ്ങളിൽ എയർടെൽ  5ജി സേവനങ്ങൾ ലഭ്യമാക്കും. എന്നുകരുതി ഫോണിൽ 5ജി സി​ഗ്നൽ കാണിച്ചു തുടങ്ങുമെന്ന് കരുതണ്ട. നിങ്ങൾ  എയർടെൽ 5G ടവറിനടുത്തായിരിക്കണം എങ്കിലേ സി​ഗ്നലുകൾ കാണാൻ കഴിയൂ.  ഈ  ടവറുകൾ  എവിടെയൊക്കെയുണ്ട് എന്നതിൽ വ്യക്തത വന്നിട്ടില്ല.  ജിയോയുടെയും എയർടെല്ലിന്റെയും 5G നെറ്റ്‌വർക്ക് സപ്പോര്‍ട്ട് ആക്ടീവേറ്റ് ചെയ്യാന്‌  5G ഫോണിന് OEM-ൽ നിന്ന് OTA അപ്‌ഡേറ്റ് ലഭിക്കേണ്ടതുണ്ട്. അതായത് ഫോണിൽ എയർടെൽ 5G നെറ്റ്‌വർക്ക് സിഗ്നൽ കിട്ടാൻ കുറച്ച് കൂടി സമയമെടുക്കും.

Follow Us:
Download App:
  • android
  • ios