ന്യൂജേഴ്സി: ഐഫോണ്‍ ലോകത്തിലെ ഏറ്റവും മികച്ച ഫോണ്‍ ആണോ, ഈ ചോദ്യത്തിന് പല അഭിപ്രായം കാണും എന്നാല്‍ സ്റ്റേസി സാറയുടെ അനുഭവം കേട്ടാല്‍ ആരും പറയും, ഐഫോണ്‍ ആണ് ശരിക്കും ഫോണ്‍ ഇരട്ടചങ്കുള്ള ഫോണ്‍. ഒരു വര്‍ഷം മുമ്പു വെള്ളത്തില്‍ പോയ ഐഫോണ്‍ കേടുപാടുമില്ലാതെയാണ് ന്യൂജേര്‍സി സ്വദേശിനിക്ക് തിരികെ കിട്ടിയത്. സ്റ്റേസി സാറ തന്‍റെ വളര്‍ത്തുനായയെയും കൊണ്ടു കടല്‍ത്തീരത്തു കൂടി നടക്കുമ്പോള്‍ ഫോണ്‍ താഴെപ്പോയി. പെട്ടെന്ന് വന്ന തിര അതു കടലിലേയ്ക്ക് നഷ്ടപ്പെടുകയും ചെയ്തു.
ന്യൂ ജേഴ്‌സിയിലെ ഗോരേ ബീച്ചില്‍ നഷ്ടപ്പെട്ട ഫോണ്‍ ഇംഗ്ലീഷ് ചാനലില്‍ എത്തിയെന്നു ട്രാക്കര്‍ ആപ്പ് ഉപയോഗിച്ച് ഒരാള്‍ കണ്ടുപിടിച്ചു. എന്നാല്‍ ഒരുമാസം കഴിഞ്ഞപ്പോള്‍ ആ ബീച്ചില്‍ തന്നെ മണ്ണില്‍ പുതഞ്ഞ നിലയില്‍ ഐ ഫോണ്‍ കണ്ടെത്തുകയായിരുന്നു. പതിനഞ്ച് ഇഞ്ച് മണ്ണിനടിയില്‍ പോയിട്ടും യാതൊരു കുഴപ്പവുമില്ലാതെ ഫോണ്‍ കിട്ടിയത് അത്ഭുതമാവുകയാണ്. തന്റെ വിലപ്പെട്ട ഫോട്ടോകളും വീഡിയോകളും തിരിച്ചു കിട്ടിയതിന്‍റെ സന്തോഷത്തിലാണു സ്റ്റേസി.
