ആപ്പിള്‍ ജീവനക്കാരനായ പിതാവിനെ ജോലി തെറിപ്പിച്ച് മകളുടെ വീഡിയോ. യൂട്യൂബ് വ്‌ളോഗറായ ബ്രൂക്ക് അമീലിയ പീറ്റേഴ്സന്‍ ആപ്പിള്‍ കാമ്പസിലേക്കുള്ള യാത്രയ്ക്കിടെ പകര്‍ത്തിയ ദൃശ്യങ്ങളിലാണ് ഐഫോണ്‍ ഐഫോണിന്‍റെ പുതിയ പതിപ്പായ ഐഫോണ്‍ എക്സ് കടന്നുകൂടിയത്. അമീലിയ തന്നെയാണ് തന്‍റെ വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് അച്ഛന് ജോലി നഷ്ടപെട്ട വിവരം പുറത്ത് വിട്ടത്.

വീഡിയോ ദൃശ്യങ്ങള്‍ ഉടന്‍ ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും വീഡിയോ ഇന്‍റര്‍നെറ്റ് ഏറ്റെടുക്കുകയായിരുന്നു. ജീവനക്കാര്‍ക്കായി നല്‍കുന്ന പ്രത്യേക ക്യൂആര്‍ കോഡ് അടങ്ങുന്ന ഐഫോണ്‍ എക്സ് ആയിരുന്നു ആപ്പിള്‍ ജീവനക്കാരന്‍റെ മകള്‍ ഉപയോഗിച്ചത്. കമ്പനി ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്തതാണ് പിരിച്ചുവിടാന്‍ കാരണം. സെപ്റ്റംബര്‍ 15ന് പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്.
