Asianet News MalayalamAsianet News Malayalam

മോദിയുടെ ജന്മദിനത്തില്‍ 'നമോ ആപ്പിന് പുതിയ മുഖം'

വിവിധ പ്ലാറ്റ്‍‍ഫോമുകളിലായി നിലവില്‍ 1.5 കോടിയിലധികം ആളുകള്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 

namo application upgrades ahead of modis birthday
Author
New Delhi, First Published Sep 16, 2019, 10:45 PM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനത്തോടനുബന്ധിച്ച് മുഖം മിനുക്കി 'നമോ ആപ്പ്'. ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി കൂടുതല്‍ പ്രത്യേകതകളുമായാണ് ആപ്ലിക്കേഷന്‍റെ പുതിയ പതിപ്പ് എത്തുന്നത്.  ആപ്ലിക്കേഷന്‍റെ പരിഷ്കരിച്ച പതിപ്പ് എത്തുന്ന വിവരം മോദി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

മികച്ച ഉള്ളടക്കവും കൂടുതല്‍ സവിശേഷതകളുമായെത്തുന്ന ആപ് ജനങ്ങളുമായുള്ള ആശയസംവേദനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും പുതിയ ആപ് എല്ലാവരും ഉപയോഗിക്കണമെന്നും മോദി ട്വീറ്റ് ചെയ്തു. വണ്‍ ടച്ച് നാവിഗേഷന്‍, നമോ എക്സ്ക്ലൂസീവ് വിഭാഗം എന്നിവ ഉള്‍പ്പെടുത്തിയാണ് ആപ് നവീകരിച്ചിരിക്കുന്നത്. ഒറ്റ തവണ സ്ലൈഡ് ചെയ്യുന്നതിലൂടെ വിവിധ വിഭാഗങ്ങളിലുള്ള ഉള്ളടക്കങ്ങളും ലഭ്യമാകും.

നമോ ആപ്പിലൂടെ നരേന്ദ്ര മോദിയും ബിജെപിയിലെ മറ്റ് ഉന്നത നേതാക്കളും ജനങ്ങളുമായി സംവദിക്കാറുണ്ട്. മോദിയുടെ റേഡിയോ പ്രസംഗ പരിപാടിയായ മന്‍ കി ബാത്തും നമോ ആപ് വഴി കേള്‍ക്കാന്‍ സാധിക്കും. 

2019- ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ആപ് അപ്ഡേറ്റ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രധാന ആശയവിനിമയ ഉപാധിയായിരുന്നു നമോ ആപ്. മോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17 -ന് നമോ ആപ്പില്‍ വന്‍ തിരക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഇത് പരിഹരിക്കാനുള്ള തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെയാണ് ആപ്പിലേക്ക് പ്രതീക്ഷിക്കുന്നത്. 

2015 -ലാണ് നമോ ആപ് അവതരിപ്പിച്ചത്. വിവിധ പ്ലാറ്റ്‍‍ഫോമുകളിലായി നിലവില്‍ 1.5 കോടിയിലധികം ആളുകള്‍ ഇതിനോടകം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios